Chovvazhcha: 'ആർ.എക്‌സ് 100' ഫെയിം അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം 'ചൊവ്വാഴ്ച്ച', ടൈറ്റിലും കോൺസെപ്റ്റ് പോസ്റ്ററും പുറത്തിറങ്ങി..!

Chovvazhcha: അജയ് ഭൂപതിയുടെ ആദ്യ നിർമ്മാണ സംരഭമായ 'ചൊവ്വാഴ്ച്ച'  തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഒരുക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 28, 2023, 08:22 PM IST
  • അജയ് ഭൂപതിയുടെ ആദ്യ നിർമ്മാണ സംരഭമായ 'ചൊവ്വാഴ്ച്ച' തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഒരുക്കുന്നത്
Chovvazhcha: 'ആർ.എക്‌സ് 100' ഫെയിം അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം 'ചൊവ്വാഴ്ച്ച', ടൈറ്റിലും കോൺസെപ്റ്റ് പോസ്റ്ററും പുറത്തിറങ്ങി..!

Chovvazhcha: തെലുങ്ക് ചിത്രം 'ആർഎക്‌സ് 100' ന്‍റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. മുദ്ര മീഡിയ വർക്ക്‌സിന്‍റെ ബാനറിൽ സ്വാതി ഗുണുപതി, സുരേഷ് വർമ്മ എം, എ ക്രിയേറ്റീവ് വർക്‌സിന്‍റെ ബാനറിൽ അജയ് ഭൂപതി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് 'ചൊവ്വാഴ്ച്ച' എന്നാണ് പേരിട്ടിരിക്കുന്നത്. 

അജയ് ഭൂപതിയുടെ ആദ്യ നിർമ്മാണ സംരംഭമായ ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഒരുക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റിലും കൺസെപ്റ്റ് പോസ്റ്ററും പുറത്തുവിട്ടു. സർഗ്ഗാത്മകവും കൗതുകമുണർത്തുന്നതുമായ പോസ്റ്ററിൽ ചിത്രശലഭത്തെപോലെ വസ്ത്രം ധരിച്ചിരിക്കുന്ന സ്ത്രീയെ കാണാനാവും. അജയ് ഭൂപതിയുടെതാണ് കഥയും തിരക്കഥയും. 

Also Read:   Manish Sisodia: മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു

'ചൊവ്വാഴ്ച്ച'യെ കുറിച്ച് ചോദിച്ചപ്പോൾ സംവിധായകൻ പറഞ്ഞതിങ്ങനെ, "ഇന്ത്യൻ സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത ഒരു വിഭാഗത്തിൽപ്പെട്ടതാണ് ഈ സിനിമ. സിനിമ കാണുമ്പോൾ തലക്കെട്ടിന് പിന്നിലെ യുക്തി നിങ്ങൾക്ക് മനസ്സിലാകും. കഥയിൽ ആകെ 30 കഥാപാത്രങ്ങളുണ്ട്. ഓരോ കഥാപാത്രത്തിനും ഒരു പ്രത്യേക സ്ഥാനം ലഭിച്ചിട്ടുണ്ട്. സിനിമയുടെ  ഓരോ കഥാപാത്രവും പ്രസക്തവും പ്രാധാന്യമുള്ളതുമാണ്".

Also Read:  Enjoy Release: യുവാക്കളെ ഹരംകൊള്ളിക്കാൻ 'എൻജോയ്' മാർച്ച് 17 മുതൽ  തിയേറ്ററുകളിലേക്ക്!

''ഇതൊരു പാൻ-ഇന്ത്യൻ ചിത്രമല്ല, പക്കാ തെന്നിന്ത്യൻ ചിത്രമാണ്. ആശയം ആവേശകരമാണ്, ഉള്ളടക്കം അതിശയകരമാംവിധം രൂപപ്പെടുത്തുന്നു." 

'കാന്താര' ഫെയിം അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന്‍റെ സംഗീതം. അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഛായാഗ്രാഹകൻ: ദാശരധി ശിവേന്ദ്ര, കലാസംവിധാനം: രഘു കുൽക്കർണി, സൗണ്ട് ഡിസൈനർ & ഓഡിയോഗ്രഫി: രാജ കൃഷ്ണൻ (ദേശീയ അവാർഡ് സ്വീകർത്താവ്), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സായികുമാർ യാദവില്ലി, പിആർഒ: പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്:  ട്രെൻഡി ടോളി (തനയ് സൂര്യ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News