Covid Rule Violation: ഖത്തറിൽ 450 പേർകൂടി പിടിയിൽ

Covid Rule Violation: ഖത്തറില്‍ കോവിഡ് (covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നു.   

Written by - Zee Malayalam News Desk | Last Updated : Jan 11, 2022, 11:44 AM IST
  • ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നു
  • നിയമം ലംഘിച്ച 450 പേര്‍ കൂടി പിടിയിൽ
  • 293 പേർ മാസ്‌ക് ധരിക്കാത്തതിനാലാണ് നടപടി നേരിട്ടത്
Covid Rule Violation: ഖത്തറിൽ 450 പേർകൂടി പിടിയിൽ

ദോഹ: Covid Rule Violation: ഖത്തറില്‍ കോവിഡ് (covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമം ലംഘിച്ച 450 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. 

ഇവരില്‍ 293 പേർ മാസ്‌ക് (Mask) ധരിക്കാത്തതിനാലാണ് നടപടി നേരിട്ടത്. 143 പേര്‍ സാമൂഹിക അകലം പാലിക്കാത്തതിന് പിടിയിലായി. കൂടാതെ മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 14 പേരെയും പിടികൂടിയിട്ടുണ്ട്. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. 

Also Read: Zara Rutherford: ചെറുവിമാനം ഒറ്റയ്ക്ക് പറത്തി ലോകം കറങ്ങുന്ന യുവതി; 19 കാരിക്ക് സൗദിയിൽ അവിസ്മരണീയ സ്വീകരണം

ഇതിനിടയിൽ കോവിഡ് (Covid19) നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നത് നിർബന്ധമാണ്. അതുപോലെ പള്ളികള്‍, സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. 

Also Read:  2 രൂപയുടെ ഈ നാണയം നിങ്ങളെ ലക്ഷാധിപതിയാക്കും! ചെയ്യേണ്ടത് ഇത്രമാത്രം 

മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990 ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുകയെന്നും ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News