ദുബായിലും അബുദാബിയിലും മോശമായ കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ദുബായിലും അബുദാബിയിലും കാലാവസ്ഥ വളരെ മോശമായിരിക്കുമെന്ന് മുന്നറിയിപ്പ്. 

Last Updated : Dec 12, 2017, 08:22 PM IST
ദുബായിലും അബുദാബിയിലും മോശമായ കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ദുബായ്: ദുബായിലും അബുദാബിയിലും കാലാവസ്ഥ വളരെ മോശമായിരിക്കുമെന്ന് മുന്നറിയിപ്പ്. രണ്ടിടങ്ങളിലും ശക്തമായ കടല്‍ക്ഷോഭം ഉണ്ടാകുമെന്നും അസ്ഥിര കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ശക്തമായ മഴ ഉണ്ടാകും.

ശക്തമായ കാറ്റിനും മഴയ്ക്കും ഡിസംബര്‍ 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ സാധ്യതയുണ്ട്. റോഡിലൂടെ വാഹനം ഓടിക്കുന്നവരുടെ കാഴ്ച്ച മറയുന്ന രീതിയുള്ള പൊടിക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചിട്ടുണ്ട്.

Trending News