ഒമാൻ സൗദി ബന്ധം; ഒമാൻ പോസ്റ്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കി

Oman Sudi: ഈ സംരംഭം ഒമാനും സൗദിയും തമ്മിലുള്ള അഗാധമായ ചരിത്ര ബന്ധങ്ങളുടെയും ഉറച്ച സാഹോദര്യ ബന്ധത്തിന്റെയും തെളിവാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും പ്രതിഫലിപ്പിക്കുന്നതാണിതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. 

Written by - Zee Malayalam News Desk | Last Updated : Dec 31, 2023, 05:20 PM IST
  • ഒമാനും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആദര സൂചകമായി ഒമാൻ പോസ്റ്റ് സംയുക്ത തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്
ഒമാൻ സൗദി ബന്ധം; ഒമാൻ പോസ്റ്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കി

ഒമാനും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആദര സൂചകമായി ഒമാൻ പോസ്റ്റ് സംയുക്ത തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.  ഇത് സൗദി അറേബ്യയുമായി ചേർന്നാണ് പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് ഒമാൻ പോസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.  

Also Read: ഒമാനിൽ വൻ ലഹരിവേട്ട; 135 കിലോഗ്രാം ലഹരിമരുന്നുമായി അഞ്ചു പേര്‍ പിടിയിൽ!

ഈ സംരംഭം ഒമാനും സൗദിയും തമ്മിലുള്ള അഗാധമായ ചരിത്ര ബന്ധങ്ങളുടെയും ഉറച്ച സാഹോദര്യ ബന്ധത്തിന്റെയും തെളിവാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും പ്രതിഫലിപ്പിക്കുന്നതാണിതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. 

കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 234 കിലോഗ്രാം ഹാഷിഷ് ദുബൈയിൽ പിടികൂടി!

ദുബൈയില്‍ കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 234 കിലോഗ്രാം ഹാഷിഷ് പിടികൂടി. ദുബൈ ക്രീക്ക് ആന്‍ഡ് ദേര വാര്‍ഫേജ് കസ്റ്റംസ് സെന്ററാണ് ഈ ഓപ്പറേഷന് നേതൃത്വം നല്‍കിയത്. വീല്‍ഹൗസ് എന്നു പേരിട്ട ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് കടത്തിന് തടയിട്ടത്.  

Also Read: Rahu Budh Yuti 2024: രാഹു ബുധൻ സംയോഗം പുതുവർഷത്തിൽ ഈ രാശിക്കാർക്ക് നൽകും ഇരട്ടി നേട്ടം

തുറമുഖത്തെത്തിയ ബോട്ടില്‍ ഹാഷിഷ് കടത്തുന്നതായുള്ള സംശയത്തെ തുടര്‍ന്ന് കസ്റ്റംസിന്റെ പ്രത്യേക വിഭാഗമായ സിയാജിന്റെ നേതൃത്വത്തില്‍ വിശദ പരിശോധന നടത്തുന്നതിനിടയിലാണ് പിടിയിലായത്.  സംഘം പെരിസ്‌കോപ് സാങ്കേതിക വിദ്യയാണ് ഓപ്പറേഷന് ഉപയോഗിച്ചത്. നിര്‍മ്മിത ബുദ്ധി, പെരിസ്‌കോപ് ടെക്‌നോളജി, ഡ്രോണുകള്‍ എന്നിങ്ങനെ അത്യാധുനിക സംവിധാനങ്ങളാണ് സംഘം നിരീക്ഷണത്തിനായി ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..   

Trending News