ദുബായ്: പത്ത് വയസുള്ള സ്വന്തം മകളെ ക്രൂരമായി മര്‍ദ്ദിച്ച് ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ്. ദുബായ് ക്രിമിനല്‍ കോടതിയാണ് ഈ ശിക്ഷ വിധിച്ചത്. മകളെ ബാത്ത്ടബ്ബിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം സമീപത്തെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് ഇവർ സഹായം തേടിയിരുന്നു.
Also Read: Kuwait News: പ്രവാസികള്‍ ചൂതാട്ടം നടത്തിയിരുന്ന അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് റെയ്ഡ്
ദി വില്ലയിലെ തന്റെ വീട്ടില്‍ മകളെ ബാത്ത്ടബ്ബില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയെന്നും സഹായം വേണമെന്നായിരുന്നു 38 കാരിയായ ഇവര്‍ പോലീസിനെ അറിയിച്ചത്. പോലീസ് എത്തി പരിശോധിക്കുമ്പോള്‍ 10 വയസുകാരി മരിച്ചിരുന്നു. പോലീസ് ചോദ്യം ചെയ്യുമ്പോള്‍ രണ്ട് വയസുകാരിയായ മകള്‍ക്കൊപ്പമായിരുന്നു താനുണ്ടായിരുന്നതെന്നും വീട്ടുജോലിക്കാരനാണ് മകളെ കൊലപ്പെടുത്തിയതെന്നും ഇവര്‍ ആദ്യംപോലീസിന് മൊഴി നൽകുകയായിരുന്നു.
Also Read: Surya Favourite Zodiacs: സൂര്യന്റെ പ്രിയ രാശിക്കാരാണിവർ, ഇതിൽ നിങ്ങളും ഉണ്ടോ?
ഇതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ വീട്ടുജോലിക്കാരന്‍ രാജ്യം വിട്ടതായി പോലീസ് കണ്ടെത്തി. ഇയാളെ സ്വന്തം രാജ്യത്തെ വിമാനത്താവളത്തില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അമ്മയുടെ ക്രൂരത പുറാം ലോകം അറിഞ്ഞത്. കൊലപാതകക്കുറ്റം തീർത്തും നിഷേധിച്ച വീട്ടുജോലിക്കാരന്‍ അമ്മ കുട്ടിയെ പല രീതിയില്‍ പീഡിപ്പിച്ചിരുന്നത് കണ്ടിട്ടുണ്ടെന്ന് പോലീസിന് മൊഴി നൽകുകയായിരുന്നു. തന്നെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് വീട്ടുജോലിക്കായും കുട്ടികളെ സ്കൂളില്‍ കൊണ്ടുപോവുന്നതിനുമായി എമിറൈറ്റിലേക്ക് കൊണ്ടുവന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും അമ്മ പീഡിപ്പിച്ചിരുന്നുവെന്നും കൊലപാതകം നടന്ന ദിവസമം മകളെ മുറിയില്‍ പൂട്ടിയിടുന്നതിന് താന്‍ സാക്ഷിയാണെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല സ്കൂളിലേക്ക് കുട്ടിയെ കൊണ്ടുപോകാനായി വിളിക്കാൻ ചെന്നപ്പോൾ കുട്ടി കിടപ്പുമുറിയില്‍ ഇല്ലായിരുന്നുവെന്നും ശേഷം ബാത്ത്റൂമില്‍ എന്തോ ശബ്ദം കേട്ട് ചെല്ലുമ്പോള്‍ കുട്ടിയെ അബോധാവസ്ഥയില്‍ അവിടെ കണ്ടെത്തുകയുമായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
Also Read: മുട്ടൻ പെരുമ്പാമ്പിനെ നിമിഷങ്ങൾ കൊണ്ട് വിഴുങ്ങുന്ന രാജവെമ്പാല..! വീഡിയോ വൈറൽ
മാത്രമല്ല കുട്ടിയെ ബാത്ത് ടബ്ബില്‍ ബോധം കെട്ട നിലയിൽ കണ്ടെത്തിയ വിവരം അമ്മയോട് പറഞ്ഞപ്പോള്‍ അവർ അത് ശ്രദ്ധിച്ചില്ലെന്നും ഒടുവിൽ കുട്ടി മരിച്ചതായി തോന്നിയെന്നും സംഭവത്തിൽ ഇവർ തന്നെ പ്രതിയാക്കുമോയെന്ന ഭയത്തിലാണ് തൻ നാട് വിട്ടതെന്നും ഇയാൾ പോലീസിന് മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് അവർ അമ്മ കുറ്റം സമ്മതിച്ചത്. കുറ്റകൃത്യം നടന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസിനെ വിവരം അറിയിക്കാത്തതിൽ വീട്ടുജോലിക്കാരനെയും കോടതി കുറ്റക്കാരനാണെന്ന് കടത്തിയിട്ടുണ്ട്. ഇയാളെ ഒരു മാസത്തെ തടവിന് ശേഷം നാടുകടത്താനാണ് കോടതി വിധി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...