Abu Dhabi Explosion: ആക്രമണം ആസൂത്രിതം; സ്‌ഫോടനത്തിന് പിന്നിൽ ഹൂതികളെന്ന് സ്ഥിരീകരിച്ച് യുഎഇ

തിങ്കളാഴ്ച രാവിലെ അബുദാബിയിലുണ്ടായ സ്‍ഫോടനങ്ങള്‍ക്ക് പിന്നില്‍ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് യുഎഇ സ്ഥിരീകരിച്ചു. ഈ ആക്രമണം ആസൂത്രിതമാണെന്നും ഇത് നടത്തിയവരെ വെറുതെ വിടില്ലെന്നും യുഎഇ വ്യക്തമാക്കിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 18, 2022, 08:07 AM IST
  • യെമനിലെ ഇറാൻ അനുകൂല ഹൂതി സംഘം യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ ആക്രമിച്ചു
  • ആക്രമണത്തിൽ അബുദാബി വിമാനത്താവളത്തിന് സമീപം തീപിടുത്തത്തിൽ മൂന്ന് പേർ മരിച്ചു
  • യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ആക്രമണത്തെ അപലപിച്ചു
Abu Dhabi Explosion: ആക്രമണം ആസൂത്രിതം; സ്‌ഫോടനത്തിന് പിന്നിൽ ഹൂതികളെന്ന് സ്ഥിരീകരിച്ച് യുഎഇ

അബുദാബി: തിങ്കളാഴ്ച രാവിലെ അബുദാബിയിലുണ്ടായ സ്‍ഫോടനങ്ങള്‍ക്ക് പിന്നില്‍ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് യുഎഇ സ്ഥിരീകരിച്ചു. ഈ ആക്രമണം ആസൂത്രിതമാണെന്നും ഇത് നടത്തിയവരെ വെറുതെ വിടില്ലെന്നും യുഎഇ വ്യക്തമാക്കിയിട്ടുണ്ട്. 

യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം  പ്രതിപാദിക്കുന്നത്. യുഎഇയുടെ മണ്ണില്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അതിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും പ്രസ്‍താവനയിൽ വ്യക്തമായി പറയുന്നുണ്ട്.

Also Read: സൗദിയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

ഭീകരാക്രമണത്തോടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളോടും പ്രതികരിക്കാന്‍ യുഎഇക്ക് അവകാശവുമുണ്ടെന്ന് വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. അന്താരാഷ്‍ട്ര, മനുഷ്യാവകാശ നിയമങ്ങളെല്ലാം ലംഘിച്ച് ഹൂതികള്‍ നടത്തിയത് ക്രൂരമായ ആക്രമണമെന്നാണ് പ്രസ്‍താവനയിൽ വിശേഷിപ്പിക്കുന്നത്. മേഖലയില്‍ അസ്ഥിരത പടര്‍ത്താനും ഭീകരവാദം വ്യാപിപ്പിക്കാനും ഹൂതികള്‍ ശ്രമിച്ചുവരികയാണെന്നും തീവ്രവാദ സംഘടനകൾക്ക് മേഖലയുടെ സുരക്ഷയെ തകർക്കാൻ ഒരിക്കലും ആവില്ലെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. 

മാത്രമല്ല സാധാരണ ജനങ്ങളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള  ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളെ അപലപിക്കാന്‍ അന്താരാഷ്‍ട്ര സമൂഹം മുന്നോട്ടുവരണമെന്നും യുഎഇ ആഹ്വാനം ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരിക്കേറ്റവര്‍ എത്രയും വേഗം സുഖപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Also Read: Viral Video: 'ഇത് നാൻ താനാ?' സ്വന്തം വീഡിയോ കണ്ട് അമ്പരന്ന് കുരങ്ങൻമാർ! 

തിങ്കളാഴ്ച രാവിലെയാണ് അബുദാബിയെ ഞെട്ടിച്ചുകൊണ്ട് രണ്ടിടങ്ങളില്‍ സ്‍ഫോടനമുണ്ടായത്. രാവിലെ 10 മണിയോടെ മുസഫയിലും അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിര്‍മാണ മേഖലയിലുമായിരുന്നു സ്‍ഫോടനങ്ങള്‍ നടന്നത്. മുസഫയില്‍  മൂന്ന് പേര്‍ മരണപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും  ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ പാക് സ്വദേശിയുമാണ്.  മുസഫയിൽ അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3ല്‍ മൂന്ന് എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. തീപിടുത്തം ഉണ്ടായ ഉടനെതന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചത് വൻ അപകടം ഒഴിവാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

  

Trending News