പെരുന്നാളിന് നാട്ടിൽ പോയി വരാൻ നാലംഗ കുടുംബത്തിന് 2 ലക്ഷം രൂപ! മൂന്നിരട്ടിയാക്കി യുഎഇ - ഇന്ത്യ ടിക്കറ്റ് നിരക്ക്

പുതുക്കിയ ടിക്കറ്റ് നിരക്ക് പ്രകാരം ഒരു നാലംഗ കുടുംബത്തിന് നാട്ടില്‍ പോയി വരാന്‍ 2 ലക്ഷത്തോളം രൂപയാണ് ചെലവ് വരുക

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 01:56 PM IST
  • യുഎഇ- ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടിയുടെ വർധന
  • ഈദ് അൽ ഫിതർ അവധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് വിമാന കമ്പനികളുടെ നീക്കം
  • നിരവധിപേരാണ് ഈ അവധിക്ക് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയത്
പെരുന്നാളിന് നാട്ടിൽ പോയി വരാൻ നാലംഗ കുടുംബത്തിന് 2 ലക്ഷം രൂപ! മൂന്നിരട്ടിയാക്കി യുഎഇ - ഇന്ത്യ ടിക്കറ്റ് നിരക്ക്

യുഎഇ- ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിൽ  മൂന്നിരട്ടിയുടെ വർധന. ഈദ് അൽ ഫിതർ അവധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് വിമാന കമ്പനികളുടെ നീക്കം. രണ്ട് വർഷത്തെ കൊവിഡ് മഹാമാരിക്ക് ശേഷം നിരവധിപേരാണ് ഈ അവധിക്ക് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയത്. എന്നാൽ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയതോടെ നിരവധി പേർ യാത്ര ഉപേക്ഷിച്ചെന്നാണ് റിപ്പോർട്ടുകൾ. 

പുതുക്കിയ ടിക്കറ്റ് നിരക്ക് പ്രകാരം ഒരു നാലംഗ കുടുംബത്തിന് നാട്ടില്‍ പോയി വരാന്‍ 2 ലക്ഷത്തോളം രൂപയാണ് ചെലവ് വരുക.  ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വണ്‍വേ യാത്രയ്ക്ക്  ശരാശരി 450 ദിര്‍ഹമാണ് നേരത്തെ ചിലവ് വന്നത്. അതായത് 7729 രൂപ.  എന്നാൽ പെരുന്നാളിന് തൊട്ടുമുമ്പ് ടിക്കറ്റ്  നിരക്ക് 1550 ദിര്‍ഹമായി (32227 രൂപ) വർധിപ്പിച്ചു.  ഏപ്രില്‍ 30 മുതലാണ് ഈ വർധന. മെയ് 2ന് പെരുന്നാള്‍ എന്നാണ് പ്രതീക്ഷിക്കുന്നത്.

 കുടുംബത്തിലെ നാല് അംഗങ്ങൾക്ക് ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 9,500 ദിർഹത്തിന്റെ ചിലവ് വരും. അതായത് രണ്ട് ലക്ഷം രൂപ. നേരിട്ട് വിമാനത്തില്‍ സീറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ അഞ്ചിരട്ടി തുക കൊടുക്കണം. അബുദാബിയില്‍ നിന്നാണ് യാത്ര തുടങ്ങുന്നതെങ്കില്‍ 1500- 2000 രൂപ അധികം നല്‍കണം. കൊവിഡ് നിയന്ത്രണങ്ങള്‍ മാറി വിമാന സര്‍വീസുകള്‍ പൂർണതോതിൽ സർവീസ് ആരംഭിച്ചതോടെ നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ടിക്കറ്റ് നിരക്ക് വീണ്ടും ഉയര്‍ന്നത്.

ഇന്ത്യയ്ക്ക് പുറമേ യുഎഇ നിന്നുള്ള പാകിസ്താൻ, ബംഗ്ലാദേശ്,നേപ്പാൾ എന്നിവടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളും വർധിപ്പിച്ചു. 25,000 നും 42,000നും ഇടയിലാണ് ഈ രാജ്യങ്ങളിലെ വർധന. യാത്രക്കാരുടെ എണ്ണം കൂടിയതുൾപ്പെടെയുള്ള കാരണങ്ങളാണ് ടിക്കറ്റ് നിരക്ക് വർധനയ്ക്ക് പിന്നിൽ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News