ന്യൂ ഡൽഹി : ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിന്റെ വിടവാങ്ങലിൽ നിന്ന് കരകയറുന്നതിനിടെയാണ് കായിക ലോകത്തെ വീണ്ടും സങ്കടത്തിലാഴ്ത്തികൊണ്ട് മറ്റൊരു ഓസീസ് ഇതിഹാസത്തിന്റെ മരണം വാർത്തയെത്തുന്നത്. ഇന്നലെ ശനിയാഴ്ച മെയ് 14ന് രാത്രിയിൽ കാറപകടത്തിൽ പെട്ടാണ് ഓസ്ട്രേലിയയിലെ ഏക്കാലത്തെയും മികച്ച ഓൾറൗണ്ടർ താരങ്ങളിൽ ഒരാളായ ആൻഡ്രു സിമണ്ട്സ് മരിക്കുന്നത്. ഓസീസ് ബാറ്റിങ് നിരയിൽ അഞ്ചാമതായെത്തുന്ന താരത്തിനെതിരെ ഏതൊരു ബോളറാണാണെങ്കിലും കരുതലോടെ മാത്രമെ പന്തെറിയു. കളിമികവിനോടൊപ്പം ഓസീസ് താരം നിരവധി വിവാദങ്ങളും ഉൾപ്പെട്ടിരുന്നു. അതിൽ ഏറ്റവും പ്രമുഖവും വൻ വിവാദവുമായി തീർന്ന ഒരു സംഭവമായിരുന്നു ഇന്ത്യൻ സ്പിന്നർ ഹർഭജനുമായി നേർക്കുനേരെത്തിയ 2008ലെ മങ്കിഗേറ്റ് സംഭവം.
മങ്കിഗേറ്റ് വിവാദത്തിലൂടെ തന്റെ ജീവതിത്തിൽ പല മാറ്റങ്ങളുമുണ്ടായിട്ടുണ്ടെന്ന് സിമണ്ട്സ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ആ വിവാദത്തെ തുടർന്നുണ്ടായ സമ്മർദത്തെ തുടർന്ന താൻ മദ്യപാനിയായി മാറിയെന്ന് ഓസീസ് താരം നാല് വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. തന്റെ കൂടെയുള്ളവരെ ചവറ്റുകുട്ടയിലേക്ക് തള്ളിയിട്ടുയെന്നുള്ള കുറ്റബോധം തന്നിലുണ്ടായിയെന്ന സിമണ്ട്സ് ഓസ്ട്രേലിയൻ ബ്രോസ്കാസ്റ്റിങ് കോർപറേഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ALSO READ : Shane Warne : വിലക്കിൽ നിന്ന് തിരിച്ചെത്തിയ ഷെയ്ൻ വോണെന്ന ഫിനിക്സ് പക്ഷി
#Monkeygate pic.twitter.com/MMH8W73yeY
— Akash Kharade (@cricaakash) May 15, 2022
എന്താണ് മങ്കിഗേറ്റ് വിവാദം?
2008 ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനിടെയാണ് സംഭവം. മത്സരത്തിനിടെ ഹർഭജനും സിമണ്ട്സും തമ്മിൽ വാക്ക്വാദത്തിൽ ഏർപ്പെട്ടു. അതിനിടയിൽ ഇന്ത്യയുടെ പഞ്ചാബി താരം തനിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് സിമണ്ട്സ് രംഗത്തെത്തുകയായിരുന്നു. ഇതെ തുടർന്ന് നിരവധി വിമർശനങ്ങൾ ഇന്ത്യൻ സ്പിന്നർ നേരിടേണ്ടി വന്നു, സിമണ്ട്സിന്റെ പരാതിയെ തുടർന്ന് ഐസിസി ഹർഭജന് വിലക്കേർപ്പെടുത്തുകയും ചെയ്തു.
സത്യത്തിൽ ഹർഭജനും സിമണ്ട്സും തമ്മിലുള്ള വാക്കേറ്റത്തിൽ ഇന്ത്യൻ താരം അസഭ്യമാണ് പറഞ്ഞത്. 'തേരി മാ കി' എന്ന ഹിന്ദിയിൽ ആരംഭിക്കുന്ന തെറി വാക്ക് മങ്കി എന്നാണ് ഓസീസ് താരം കേട്ടത്. ഐസിസിയുടെ അന്വേഷണത്തിൽ സച്ചിൻ ടെൻഡുൽക്കർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഹർഭജന് മേലുള്ള വിലക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പിൻവലിക്കുകയായിരുന്നു.
ALSO READ : IPL 2022 : അമ്പട്ടി റായിഡുവിന്റെ വിരമിക്കൽ യു-ടേൺ; സിഎസ്കെയ്ക്കുള്ളിലെ പൊട്ടിത്തെറിയോ?
മങ്കി അല്ലെങ്കിൽ കുരങ്ങൻ എന്ന് വിളിക്കുന്നത് വംശീയ അധിക്ഷേപമാണോ?
ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡാ രാജ്യങ്ങളിൽ അവരുടെ ഇൻഡിജീനയസ് വിഭാഗത്തിൽ പെടുന്ന ജനങ്ങൾക്ക് (ഇംഗ്ലീഷ് അധിനിവേശത്തിന് മുമ്പ് ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നവർ) ഒരു പ്രത്യേക പരിഗണന നൽകുന്നണ്ട്. അവർ വനമേഖലയുമായി കൂടുതൽ അടുത്ത് ജീവിക്കുന്നവരായിതിനാൽ ഇത്തരത്തിൽ കുരങ്ങുമായി സാമ്യപ്പെടുത്തിട്ടുള്ള വംശീയ അധിക്ഷേപങ്ങൾ ഈ രാജ്യങ്ങളിൽ നിലനിന്നിരുന്നു. അതിനെതിരെ ഈ രാജ്യങ്ങൾ ശക്തമായ നിയമങ്ങൾ കൊണ്ടുവരുകയും ഇൻഡിജീനയസ് വിഭാത്തിലുള്ളവരെ കൂടുതൽ സമൂഹമധ്യത്തിലേക്കെത്തിക്കാനുള്ള നടപടികൾ ഈ രാജ്യങ്ങൾ സ്വീകരിച്ചിട്ടുമുണ്ട്. അങ്ങനെ ഒരു നടപടിയുടെ ഭാഗമായിട്ടാണ് ഈ വിഭാഗത്തിൽ പെടുന്നവർക്ക് നേരെ കുരങ്ങൻ എന്ന് വിളിക്കുന്നത് വംശീയ അധിക്ഷേപമായി തോന്നുന്നത്.
2003, 2007 ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ ഓസ്ട്രേലിയൻ ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു സിമണ്ട്സ്. ഒരേ സമയം ഓഫ് സ്പിന്നറും മീഡിയ പേസറെന്ന് നിലയിലും സിമണ്ട്സ് കംഗാരുക്കൾക്കായി പന്തെറിയുന്നത് താരത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.