Kochi : കോവിഡ് കാലത്ത് മുഖ്യമന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വിവധ മേഖലയിലുള്ളവർ പണം അയക്കുന്ന വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇടം പിടിച്ചിരുന്നു. എന്നാൽ ഇതിനെക്കാൾ മികച്ചത് പണം നമ്മുക്ക് ഏറ്റവും അടുത്തുള്ളവർക്ക് അവരുടെ ആവശ്യങ്ങൾ അനുസരിച്ച് വിയോഗിക്കണമെന്നാണ് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് (Sreesanth) അറിയിക്കുന്നത്.
ഇന്റസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ശ്രീശാന്ത് തന്റെ ആശയം പങ്കുവെച്ചിരിക്കുന്നത്. മന്ത്രിമാരുടെ ഫണ്ടിലേക്ക് പണം അയക്കുന്നതിന് തൊട്ടുമുമ്പ് ചുറ്റും ഒന്ന് നോക്കി നമ്മുടെ വേണ്ടപ്പെട്ടവരായ ബന്ധുക്കൾക്കും സുഹൃത്തക്കളുമായുള്ളവരിൽ ആവശ്യമുള്ളവരുണ്ടോയെന്ന് കണ്ടെത്തി അവർക്ക് സാഹയം ഉറപ്പാക്കുകയെന്ന് ശ്രീശാന്ത് തന്റെ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.
ALSO READ : ബയോ ബബിളുകൾ തുണക്കുന്നില്ല,ഐ.പി.എല്ലിൽ രോഗ വ്യാപനം പ്രവചനാതീതം
ആദ്യ അവരെ സഹായിച്ച് കരുത്തരാക്കുക, കാരണം അവരിലേക്കത്താനുള്ള എളുപ്പ മാർഗം നിങ്ങളാണ് മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയോ അല്ലെന്നാണ് ശ്രീശാന്ത് തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
ALSO READ : IPL മാച്ചുകൾ നിർത്തി വെച്ചു; താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം
നിരവധി പേരാണ് താരത്തിന്റെ ആശയത്തോട് യോജിച്ച് ശ്രീശാന്തിന്റെ പോസ്റ്റിന് കീഴിലായി കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങൾ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സിലും, ബീഡി തൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പണം സംഭവാന ചെയ്തത് വലിയതോതിൽ വാർത്തയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...