ടേബിള്‍ ടെന്നിസിലും ഇന്ത്യ; സ്വര്‍ണ നേട്ടം 24

ഏഴ് സ്വര്‍ണ ഉള്‍പ്പടെ 13 മെഡലുകളാണ് ഇന്ത്യ ഇന്ന് മാത്രം നേടിയത്. 

Last Updated : Apr 14, 2018, 04:29 PM IST
ടേബിള്‍ ടെന്നിസിലും ഇന്ത്യ; സ്വര്‍ണ നേട്ടം 24

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കിന്ന് സുവര്‍ണ ദിനം. ഗുസ്തിയില്‍ വിനേഷ് ഫൊഗട്ടിന് പിന്നാലെ ടേബിള്‍ ടെന്നിസില്‍ മനിക ബത്രയും സ്വര്‍ണം നേടി. വ്യക്തിഗത വിഭാഗത്തിലാണ് മനികയുടെ നേട്ടം. ഇതോടെ ഇന്ത്യ ഇന്ന് നേടിയ സ്വര്‍ണം ഏഴായി. 

ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യ ഇതുവരെ 24 സ്വര്‍ണം നേടിക്കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ നേട്ടമാണ് ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ കാഴ്ച വച്ചത്. ഇന്ന് രാവിലെ ബോക്സിംഗില്‍ മേരി കോം തുടക്കമിട്ട സ്വര്‍ണവേട്ട മറ്റ് താരങ്ങളും ഏറ്റെടുത്തു. ഏഴ് സ്വര്‍ണ ഉള്‍പ്പടെ 13 മെഡലുകളാണ് ഇന്ത്യ ഇന്ന് മാത്രം നേടിയത്. 

ബോക്സിംഗില്‍ മേരി കോം, ഗൗരവ് സോളങ്കി എന്നിവരും ഷൂട്ടിംഗില്‍ സഞ്ജീവ് രാജ്പൂതും ഇന്ത്യക്കായി ഇന്ന് സ്വര്‍ണം നേടി. ഗുസ്തിയില്‍ സുമിത് മാലിക്കും സ്വര്‍ണം നേടിയിരുന്നു. ജാവലിന്‍ ത്രോയില്‍ നീരജ ചോപ്രയാണ് ഇന്ന് സ്വര്‍ണമണിഞ്ഞ മറ്റൊരു ഇന്ത്യന്‍ താരം. 

ബോക്സിംഗില്‍ അമിത് പന്‍ഘലും മനീഷ് കൗശികും വെള്ളി നേടിയപ്പോള്‍ ഗുസ്തിയില്‍ സാക്ഷി മല്ലികും സോമവീറും വെങ്കലം നേടി. ബാഡ്മിന്‍റണ്‍ താരങ്ങളായ അശ്വിനി പൊന്നപ്പ, സിക്കി റെഡ്ഡിയുമാണ് ഇന്ന് വെങ്കലം നേടിയ മറ്റൊരു സംഘം. 

Trending News