ചുറുചുറുപ്പോടെ പുത്തന്‍ ലുക്കില്‍ ധോണി

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് മുന്‍പ് പുതിയ ലുക്ക് പരീക്ഷിക്കുകയാണ് ധോണി ഇപ്പോള്‍.  

Last Updated : Feb 17, 2019, 03:20 PM IST
ചുറുചുറുപ്പോടെ പുത്തന്‍ ലുക്കില്‍ ധോണി

മുബൈ: ധോണിയുടെ പല ഹെയര്‍സ്‌റ്റൈല്‍ പരീക്ഷണങ്ങളും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. മുടി നീട്ടിവളര്‍ത്തിയും, മൊഹാവ്ക് ചെയ്തും മൊട്ടയടിച്ചുമെല്ലാം ആ പരീക്ഷണങ്ങള്‍ മുന്നോട്ടു പോയികൊണ്ടിരിക്കുന്നു. 

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് മുന്‍പ് പുതിയ ലുക്ക് പരീക്ഷിക്കുകയാണ് ധോണി ഇപ്പോള്‍. ഹെയര്‍സ്‌റ്റൈലിസ്റ്റ് സപ്ന മോതി ഭവാനിയാണ് ധോണിയുടെ പുതിയ സ്‌റ്റൈല്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്. 

 

 

 

 

ഇന്ത്യന്‍ ടീമിലെ താടിക്കാരുടെ ഇടയില്‍ നിന്നും ധോണി പുറത്തു വരുന്നു. താടി കളഞ്ഞ്, നരച്ച മുടിയെല്ലാം കറുപ്പിച്ചാണ് ധോണിയുടെ വരവ്. ലോക കപ്പ് മുന്നില്‍ കണ്ട് കളിയില്‍ ചെറുപ്പത്തിന്റെ ഊര്‍ജം കൊണ്ടുവന്ന താരം ലുക്കിലേക്കും ഇപ്പോഴത് കൊണ്ടുവരുന്നുവെന്ന് ചുരുക്കം.

ഓസ്‌ട്രേലിയന്‍, കീവീസ് പര്യടനങ്ങളില്‍ വിമര്‍ശകരുടെ വായടപ്പിച്ചായിരുന്നു ധോണിയുടെ കളി. ഓസ്‌ട്രേലിയയില്‍ മൂന്ന് ഏകദിനങ്ങളില്‍ നിന്നും 193 റണ്‍സ് നേടിയ ധോണി മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും നേടിയാണ് അവിടെ നിന്നും മടങ്ങിയത്.

More Stories

Trending News