യൂറോ കപ്പ്‌ : ഇറ്റലിയെ പരാജയപ്പെടുത്തി ജര്‍മനി സെമിയില്‍

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇറ്റലിയെ പരാജയപ്പെടുത്തി ജര്‍മനി സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ജര്‍മനിയുടെ ജയം.ആദ്യപകുതിയില്‍ ജര്‍മന്‍ മുന്നേറ്റമായിരുന്നെങ്കിലും ഗോള്‍ രഹിതമായിരുന്നു. 65ാം മിനിറ്റില്‍ ജര്‍മനിക്കായി മെസൂദ് ഓസില്‍ ആദ്യ ഗോള്‍ നേടി. 78 ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റിയിലൂടെ ഇറ്റലി സമനില പിടിച്ചു. പിന്നീട് കാര്യമായൊന്നും സംഭവിക്കാതെ നിശ്ചിത സമയവും അധികസമയവും കടന്നു പോയി. പിന്നീട് ഷൂട്ടൗട്ടിലേക്ക്.

Last Updated : Jul 3, 2016, 12:09 PM IST
യൂറോ കപ്പ്‌ : ഇറ്റലിയെ പരാജയപ്പെടുത്തി ജര്‍മനി സെമിയില്‍

പാരിസ്: യൂറോ കപ്പ് ഫുട്‌ബോളില്‍ ഇറ്റലിയെ പരാജയപ്പെടുത്തി ജര്‍മനി സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ജര്‍മനിയുടെ ജയം.ആദ്യപകുതിയില്‍ ജര്‍മന്‍ മുന്നേറ്റമായിരുന്നെങ്കിലും ഗോള്‍ രഹിതമായിരുന്നു. 65ാം മിനിറ്റില്‍ ജര്‍മനിക്കായി മെസൂദ് ഓസില്‍ ആദ്യ ഗോള്‍ നേടി. 78 ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റിയിലൂടെ ഇറ്റലി സമനില പിടിച്ചു. പിന്നീട് കാര്യമായൊന്നും സംഭവിക്കാതെ നിശ്ചിത സമയവും അധികസമയവും കടന്നു പോയി. പിന്നീട് ഷൂട്ടൗട്ടിലേക്ക്.

പെനാൽട്ടി ഷൂട്ടൗട്ടില്‍ ആദ്യ അഞ്ച് കിക്കുകളിൽ ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടി തുല്യത പാലിച്ചു. ജര്‍മന്‍ നിരയില്‍ ടോനി ക്രൂസും ജൂലിയൻ ഡ്രാക്‌സലറും ലക്ഷ്യം കണ്ടപ്പോൾ തോമസ് മുള്ളര്‍, മെസ്യൂട്ട് ഓസില്‍, ബാസ്റ്റ്യൻ ഷെങ്‌സ്റ്റീഗര്‍ എന്നിവര്‍ കിക്ക് പാഴാക്കി. ഇറ്റാലിയന്‍ നിരയില്‍ ലോറൻസോ ഇന്‍സൈനും ആൻഡ്രിയ ബാര്‍സാഗിയും ജര്‍മന്‍ വല ചലിപ്പിച്ചപ്പോൾ സിമോൻ സാസ, ഗ്രാഷിയാനോ പെല്ലെ, ലിയോനാർഡൊ ബനൂച്ചി എന്നിവരുടെ കിക്കുകള്‍ പോസ്റ്റിന് പുറത്തുപോയി.

തുടർന്ന് സഡന്‍ഡെത്തിലേക്ക് നീണ്ട മത്സരത്തിൽ ജര്‍മനിക്കായി മാറ്റ് ഹമ്മല്‍സും ജോഷ്യുവ കിമ്മിച്ചും ജൊറോം ബോട്ടെങും ജൊനാസ് ഹെക്ടറും ഗോളുകൾ നേടി. ഇമ്മാനുവൽ ജിയാച്ചിറിനും മാർകോ പാറോലൊയും മാറ്റിയ ഡിഷുഗിലിയോയും ഇറ്റലിക്കായി ഗോളടിച്ചപ്പോൾ മാറ്റിയോ ഡാര്‍മിയന്‍റെ ഷോട്ട് ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ തടഞ്ഞു. അവസാന കിക്കെടുത്ത ജൊനാസ് ഹെക്ടർ ആവേശകരമായ മത്സരത്തിന് അന്ത്യം കുറിച്ച് ജർമനിയെ സെമി ഫൈനലിലെത്തിച്ചു.ഇന്ന് നടക്കാനിരിക്കുന്ന ഫ്രാന്‍സ്- ഐസ്‌ലന്‍ഡ് മത്സരത്തിലെ വിജയികളെ ജര്‍മനി സെമിയില്‍ നേരിടും.

Trending News