Tokyo : ടോക്യോ ഒളിംപിക് വില്ലേജിൽ (Tokyo Olympic Village) ആദ്യ കോവിഡ് (Covid 19) കേസ് സ്ഥിരീകരിച്ചു. ഒളിംപിക്സ് തുടങ്ങാൻ 6 ദിവസങ്ങൾ മാത്രം ബാക്കി നിലക്കെയാണ് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്ക്രീനിങ് ടെസ്റ്റിന്റെ സമയത്താണ് കോവിഡ് രോഗം കണ്ടെത്തിയത്. ആർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് അധികൃതർ ഇനിയും വ്യക്തമാക്കിയിട്ടില്ല.
കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ച കായിക താരത്തെ മറ്റ് കായിക താരങ്ങൾ ഉദ്യോഗസ്ഥരും താമസിക്കുന്ന ടോക്യോ ഒളിംപിക് വില്ലേജിൽ നിന്നും മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇപ്പ്പോൾ ഈ താരത്തെ ഒരു ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ടോക്യോ സംഘാടക സമിതി വക്താവ് മാസാ തകയ അറിയിച്ചിട്ടുണ്ട്.
ALSO READ: Tokyo Olympics: യോഗ്യത നേടിയ മലയാളി താരങ്ങള്‍ക്ക് 5 ലക്ഷം പ്രഖ്യാപിച്ച് സർക്കാർ
ടോക്യോ 2020 ഗെയിംസിന്റെ (TOkyo 2020 Games) മുഖ്യ സംഘാടകൻ സീകോ ഹാഷിമോട്ടോ വില്ലേജിൽ കൂടുതൽ രോഗബാധ ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ച് കഴിഞ്ഞുവെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ പ്രതീക്ഷിക്കാതെ കോവിഡ് രോഗവ്യാപാനം ഉണ്ടായാൽ അത് തടയാനും പ്രതിരോധിക്കാനുമുള്ള മരഗങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജപ്പാനിലെ ടോക്യോയിലാണ് ഈ വര്ഷം ഒളിംപിക്സ് സംഘടിപ്പിക്കുന്നത്. ഈ മാസം 23 നാണ് ഒളിംപിക്സ് മത്സരങ്ങൾ ആരംഭിക്കുന്നത്. കോവിഡ് ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെ ടോക്യോയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചരിയ്ക്കുകയാണ് ഇതിനിടയിലാണ് ഈ വര്ഷം ഒളിംപിക്സ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 2020 ൽ നടത്തേണ്ടിയിരുന്ന ഒളിംപിക്സ് മത്സരങ്ങൾ കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...