Ind vs Aus: നാലാം ജയം ലക്ഷ്യമിട്ട് ഇന്ത്യ, ആശ്വാസ ജയം തേടി ഓസീസ്; അഞ്ചാം ടി20 ഇന്ന്

Ind vs Aus 4th T20i: ബാറ്റ്‌സ്മാന്‍മാരുടെ ഫോമില്ലായ്മയാണ് പരമ്പരയിലുടനീളം ഓസ്‌ട്രേലിയയ്ക്ക് വെല്ലുവിളിയായത്. 

Written by - Zee Malayalam News Desk | Last Updated : Dec 3, 2023, 10:16 AM IST
  • ഇന്ത്യ ലോകകപ്പ് കൈവിട്ടതിന്റെ പ്രതികാരം ചെയ്തു കഴിഞ്ഞു.
  • ആശ്വാസ ജയം ലക്ഷ്യമിട്ടാകും ഓസ്‌ട്രേലിയ ഇന്ന് ഇറങ്ങുന്നത്.
  • ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ രാത്രി 7 മണിയ്ക്കാണ് മത്സരം നടക്കുക.
Ind vs Aus: നാലാം ജയം ലക്ഷ്യമിട്ട് ഇന്ത്യ, ആശ്വാസ ജയം തേടി ഓസീസ്; അഞ്ചാം ടി20 ഇന്ന്

ബെംഗളൂരു: ഇന്ത്യ - ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ 5-ാം ടി20 മത്സരം ഇന്ന്. ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ ലോകകപ്പ് കൈവിട്ടതിന്റെ പ്രതികാരം ചെയ്തു കഴിഞ്ഞു. ആശ്വാസ ജയം ലക്ഷ്യമിട്ടാകും ഓസ്‌ട്രേലിയ ഇന്ന് ഇറങ്ങുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ രാത്രി 7 മണിയ്ക്കാണ് മത്സരം നടക്കുക. 

ബാറ്റ്‌സ്മാന്‍മാരുടെ ഫോമില്ലായ്മയാണ് ഓസ്‌ട്രേലിയയ്ക്ക് വെല്ലുവിളിയാകുന്നത്. മൂന്നാം മത്സരം മാത്രം ബാക്കി നിര്‍ത്തിയാല്‍ പരമ്പരയിലുടനീളം ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ക്കുന്ന കാഴ്ചയാണ് കാണാനായത്. മറുഭാഗത്ത്, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പേസര്‍മാരുടെ പ്രകടനം മാത്രമാണ് ഇന്ത്യയ്ക്ക് തലവേദനയാകുന്നത്.

ALSO READ: അടുത്ത ഐപിഎല്ലിലേക്ക് അവസരം കാത്ത് 1166 താരങ്ങൾ; ടീമുകളുടെ പ്രധാന ലക്ഷ്യം രചിൻ രവീന്ദ്രയും ട്രാവിസ് ഹെഡും

സാധ്യതാ ടീം

ഇന്ത്യയുടെ സാധ്യതാ ഇലവന്‍ : യശസ്വി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് (C), ജിതേഷ് ശര്‍മ്മ (WK), റിങ്കു സിംഗ് / ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ / വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ദീപക് ചാഹര്‍, അവേഷ് ഖാന്‍, മുകേഷ് കുമാര്‍.

ഓസ്ട്രേലിയ സാധ്യതാ ഇലവന്‍ : ജോഷ് ഫിലിപ്പ്, ട്രാവിസ് ഹെഡ്, ബെന്‍ മക്ഡെര്‍മോട്ട്, ആരോണ്‍ ഹാര്‍ഡി, ടിം ഡേവിഡ്, മാത്യു ഷോര്‍ട്ട്, മാത്യു വെയ്ഡ് (w/c), ബെന്‍ ദ്വാര്‍ഷുയിസ്, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ / നഥാന്‍ എല്ലിസ്, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News