ഇന്ത്യൻ പ്രിമീയർ ലീഗിന്റെ 2023 സീസൺ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമെ ഉള്ളൂ. നാളെ കഴിഞ്ഞ് മാർച്ച് 31ന് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റ്ൻസും മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതോടെ ഐപിഎൽ 2023 സീസണിന് കൊടിയേറും. കോവിഡിന് ശേഷം ഇത്തവണ ആദ്യമായിട്ടാണ് ഐപിഎൽ ടൂർണമെന്റ് ഹോം എവെ മത്സരം ഫോർമാറ്റിൽ സംഘടിപ്പിക്കുന്നത്. ഐപിഎല്ലിന്റെ 16-ാമത്തെ സീസൺ ഇത്തവണ സംഘടിപ്പിക്കുന്നത്. മെയ് 28നാണ് സീസണിന്റെ ഫൈനൽ.
ആഘോഷപരമായ വർണ്ണാഭമായ ഉദ്ഘാടന ചടങ്ങോടെയാണ് ഐപിഎല്ലിന്റെ 2023 സീസണിന് അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കൊടിയേറുക. മാർച്ച് 31ന് ഗുജറാത്ത് ചെന്നൈ മത്സരത്തിന് മുന്നോടിയായി വൈകിട്ട് 6.30ന് സീസണിന്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. റിപ്പോർട്ടുകൾ പ്രകാരം തെന്നിന്ത്രൻ താരങ്ങളായ തമന്ന ഭാട്ടിയ, രശ്മിക മന്ദന, ബോളിവുഡ് താരങ്ങളായ ടൈഗർ ഷ്രോഫ് കത്രീന കെയ്ഫ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ വിവിധ പ്രകടനങ്ങൾ കാഴ്ചവെക്കും. അതേസമയം ബിസിസിഐയുടെ ഐപിഎൽ സംഘാടകരുടെ ഭാഗത്ത് ഇതെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ALSO READ : IPL 2023: മുംബൈ ഇന്ത്യൻസിന് തിരിച്ചടി; ആദ്യ മത്സരങ്ങളിൽ രോഹിത് ശർമ്മ കളിക്കില്ലെന്ന് റിപ്പോർട്ട്
ഐപിഎൽ 2023 ഉദ്ഘാടന ചടങ്ങൾ എപ്പോൾ എവിടെ കാണാം?
സ്റ്റാർ നെറ്റ്വർക്കിനാണ് ഐപിഎൽ 2023ന്റെ സാറ്റ്ലൈറ്റ് അവകാശം ലഭിച്ചിരിക്കുന്നത്. അതിനാൽ വൈകിട്ട് 6.30 മുതൽ സ്റ്റാർ സ്പോർട്സിലൂടെ ടിവിയിൽ ഐപിഎല്ലിന്റെ ഉദ്ഘാടന ചടങ്ങുകൾ കാണാൻ സാധിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ജിയോ സിനിമ ആപ്പിലും ഐപിഎൽ 2023ന്റെ ഉദ്ഘാടന ചടങ്ങുകൾ കാണാൻ സാധിക്കുന്നതാണ്. പൂർണ്ണമായി സൗജന്യമായിട്ടാണ് ജിയോ സിനിമ ആപ്പ് ഐപിഎൽ സംപ്രേഷണം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...