ഐ.പി.എല്ലില്‍ ധോണി ചെന്നൈയുടെ മഞ്ഞക്കുപ്പായം അണിയും

ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്ക് പരമാവധി അഞ്ചു താരങ്ങളെ നിലനിര്‍ത്താന്‍ ഭരണകാര്യ കൗണ്‍സിലിന്‍റെ അനുമതി. ഇതോടെ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മഞ്ഞക്കുപ്പായം അണിയുമെന്ന് ഉറപ്പായി. 

Last Updated : Dec 6, 2017, 06:25 PM IST
ഐ.പി.എല്ലില്‍ ധോണി ചെന്നൈയുടെ മഞ്ഞക്കുപ്പായം അണിയും

ന്യൂഡല്‍ഹി: ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്ക് പരമാവധി അഞ്ചു താരങ്ങളെ നിലനിര്‍ത്താന്‍ ഭരണകാര്യ കൗണ്‍സിലിന്‍റെ അനുമതി. ഇതോടെ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മഞ്ഞക്കുപ്പായം അണിയുമെന്ന് ഉറപ്പായി. 

രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഐ.പി.എല്ലില്‍ വീണ്ടും എത്തുന്നത്. ഒത്തുകളി വിവാദത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2015ല്‍ ഈ ടീമുകള്‍ക്ക് വേണ്ടി കളിയ്ക്കുകയും 2017ല്‍ റൈസിംഗ് പുനെ സൂപ്പര്‍ജൈന്‍റ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകളില്‍ ഉള്‍പ്പെട്ടവരില്‍ നിന്നുമാണ് കളിക്കാരുടെ പൂള്‍ തയ്യാറാക്കുക. 

അടുത്ത സീസണില്‍ റൈസിംഗ് പുനെ സൂപ്പര്‍ജൈന്‍റ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്ക് പകരം ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും ആണ് മത്സരത്തിനിറങ്ങുക. 

Trending News