ഇന്ത്യയുടെ അഭിമാന താരം പി.വി.സിന്ധുവിനും,പരിശീലകന്‍ പുല്ലേല ഗോപിചന്ദിനും ഹൈദരാബാദില്‍ വന്‍ വരവേല്‍പ്പ്

റിയോ ഒളിംപിക്സ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍  ഇന്ത്യയ്ക്കായി ആദ്യ വെള്ളിമെഡല്‍ സമ്മാനിച്ച അഭിമാന താരം പി.വി സിന്ധുവിനും പരിശീലകന്‍ പുല്ലേല ഗോപിചന്ദിനും ഹൈദരാബാദ് വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ്. 

Last Updated : Aug 22, 2016, 06:51 PM IST
ഇന്ത്യയുടെ അഭിമാന താരം പി.വി.സിന്ധുവിനും,പരിശീലകന്‍ പുല്ലേല ഗോപിചന്ദിനും ഹൈദരാബാദില്‍ വന്‍ വരവേല്‍പ്പ്

ഹൈദരാബാദ്: റിയോ ഒളിംപിക്സ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍  ഇന്ത്യയ്ക്കായി ആദ്യ വെള്ളിമെഡല്‍ സമ്മാനിച്ച അഭിമാന താരം പി.വി സിന്ധുവിനും പരിശീലകന്‍ പുല്ലേല ഗോപിചന്ദിനും ഹൈദരാബാദ് വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ്. നാടിന്‍റെ അഭിമാനമായ സിന്ധുവിനെ വരവേല്‍ക്കാന്‍ നൂറോളം പേരാണ് വിമാനത്താവള പരിസരത്ത് എത്തിയിരുന്നത്. വിമാനത്താവളം മുതല്‍ സിന്ധുവിന് സ്വീകരണം ഒരുക്കിയിരിക്കുന്ന ജി.എം.സി ബാലയോഗി സ്റ്റേഡിയം വരെ ഇന്നു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ സ്‌പെയിനിന്‍റെ കരോളിന മാരിനോടാണ് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ സിന്ധു പരാജയപ്പെട്ടത്. തോറ്റെങ്കിലും പല ചരിത്രങ്ങള്‍ കുറിച്ചാണ് എഴുതിച്ചേര്‍ക്കുന്ന ഒരുപിടി റെക്കോര്‍ഡുകള്‍ സിന്ധു സ്വന്തം പേരില്‍ കുറിച്ചു. ഒളിമ്പിക്‌സില്‍ വെള്ളിനേടുന്ന ആദ്യ ഇന്ത്യന്‍ വനിത, ബാഡ്മിന്റണില്‍ വെള്ളിനേടുന്ന ആദ്യ ഇന്ത്യന്‍ താരം, രാജ്യത്തിനു വേണ്ടി മെഡല്‍ നേടുന്ന അഞ്ചാം വനിതാ താരം തുടങ്ങിയ നേട്ടങ്ങളാണ് സിന്ധു സ്വന്തം പേരിലാക്കിയത്. സൈന നെഹ്‌വാളിന് 2012 ലണ്ടന്‍ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ വെങ്കലം ലഭിച്ചിരുന്നു.

 

 

Trending News