സൗദി-ഖത്തര്‍ വിമാന സര്‍വീസ് നാളെ മുതല്‍

ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ സൗദി-ഖത്തര്‍ വിമാന സര്‍വീസ്  പുനരാരംഭിക്കുന്നു...

Written by - Zee Malayalam News Desk | Last Updated : Jan 10, 2021, 10:36 PM IST
  • സൗദി-ഖത്തര്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നു...
  • ജനുവരി 11 മുതലാണ് വിമാന സര്‍വീസ് ആരംഭിക്കുന്നത്.
  • ജിദ്ദ സര്‍വീസുകള്‍ വ്യാഴാഴ്ച (ജനുവരി 14) മുതലും ദമ്മാം സര്‍വീസുകള്‍ ശനിയാഴ്ച (ജനുവരി 16) മുതലുംവീണ്ടും ആരംഭിക്കും.
സൗദി-ഖത്തര്‍ വിമാന സര്‍വീസ് നാളെ മുതല്‍

Riyad: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ സൗദി-ഖത്തര്‍ വിമാന സര്‍വീസ്  പുനരാരംഭിക്കുന്നു...

ജനുവരി 11  മുതലാണ് വിമാന സര്‍വീസ് ആരംഭിക്കുന്നത്.  ആദ്യ ഘട്ടത്തില്‍ റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും ആഴ്ച തോറും ഏഴ് സര്‍വീസുകളായിരിക്കും ഉണ്ടായിരിക്കുക. സൗദി എയര്‍ലൈന്‍സാണ്  (Saudi Arabia)  ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

നാളെ മുതല്‍ റിയാദ് സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ്  (Qatar) പുനരാരംഭിക്കുക. ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സും ആരംഭിക്കും.

ജിദ്ദ സര്‍വീസുകള്‍ വ്യാഴാഴ്ച (ജനുവരി 14) മുതലും ദമ്മാം സര്‍വീസുകള്‍ ശനിയാഴ്ച (ജനുവരി 16) മുതലുംവീണ്ടും ആരംഭിക്കും. റിയാദില്‍ നിന്ന് പ്രതിവാരം നാലു സര്‍വീസുകളും ജിദ്ദയില്‍ നിന്ന് മൂന്ന് സര്‍വീസുകളുമാണ് സൗദി എയര്‍ലൈന്‍സ് ദോഹയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. റിയാദില്‍ നിന്ന് ദോഹയിലേക്കുള്ള ആദ്യ സര്‍വീസ് നാളെ വൈകിട്ട് 4.40ന് പുറപ്പെടുമെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

സൗദി  ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നരവര്‍ഷത്തിലധികമായി സൗദയും ഖത്തറിനുമിടയിലുള്ള വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ നിര്‍ത്തിവച്ചിരിയ്ക്കുകയായിരുന്നു.   തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അല്‍ഉലയില്‍ വെച്ച്‌ നടന്ന ജിസിസി ഉച്ചകോടിയിലാണ് ഉപരോധം നീക്കാനും പ്രവേശന കവാടങ്ങള്‍ തുറക്കുന്നതിനും ധാരണയായത്. അല്‍ഉല കരാര്‍ ഒപ്പുവെച്ചതിന്‍റെ  തൊട്ടടുത്ത ദിവസം സൗദിയുടെ വ്യോമപാത ഖത്തര്‍ എയര്‍വേയ്സിനായി തുറന്നുനല്‍കിയിരുന്നു.

Also read: Saudi അതിർത്തികളെല്ലാം തുറന്നു

അതിര്‍ത്തികള്‍ തുറന്നുകൊടുത്തതോടെ ശനിയാഴ്ച മുതല്‍ തന്നെ കരമാര്‍ഗ്ഗമുള്ള ജനസഞ്ചാരം ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുകയാണ്.  സാല്‍വ പ്രവേശന കവാടവും വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. ഉപരോധം നീക്കിയതോടെ വരും ആഴ്ചകളിലായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കുടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ...

 

Trending News