iQOO 9T 5G Discount Offers : iQOO 9T 5G ഫോണുകൾ ആഗസ്റ്റിലെത്തും; 7000 രൂപ വരെ ഡിസ്‌കൗണ്ട്

iQOO 9T 5G : 6.78 ഇഞ്ച് ഇ 5 അമോലെഡ്  ഡിസ്‌പ്ലേ, ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവയോട് കൂടിയ ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 29, 2022, 12:15 PM IST
  • 6.78 ഇഞ്ച് ഇ 5 അമോലെഡ് ഡിസ്‌പ്ലേ, ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവയോട് കൂടിയ ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കുന്നത്.
  • ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്‌സെറ്റാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
  • സാംസങ് GN 5 സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 13 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 12 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണ് ഫോണിൽ ഉള്ളത്.
iQOO 9T 5G Discount Offers : iQOO 9T 5G ഫോണുകൾ ആഗസ്റ്റിലെത്തും; 7000 രൂപ വരെ ഡിസ്‌കൗണ്ട്

iQoo യുടെ ഏറ്റവും പുതിയ ഫോണായ  iQOO 9T 5G ഫോണുകൾ  ആഗസ്റ്റിൽ ഇന്ത്യൻ വിപണിയിൽ എത്തും. ഇ - കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെയാണ് ഫോൺ ഇന്ത്യൻ വ്യപണിയിൽ എത്തുന്നത്. ആമസോൺ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് 2022 ആഗസ്റ്റ് 2 നാണ് ഫോൺ ഇന്ത്യയിൽ എത്തുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് തന്നെ ഫോൺ ഇന്ത്യയിൽ എത്തുമെന്ന് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ  iQoo അറിയിച്ചിരുന്നു. ഫോണിന്റെ പ്രധാന ആകർഷണങ്ങൾ അതിന്റെ പ്രൊസസ്സറും, ക്യാമറകളുമാണ്. കൂടാതെ വളരെ മികച്ച സ്റ്റോറേജ് സൗകര്യമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ ഗ്രാഫിക്സ് മെച്ചപ്പെടുത്താനായി  iQoo യുടെ വി1 പ്ലസ് ചിപ്പ്‌സ്റ്റോട് കൂടിയാണ് എത്തുന്നത്.  ആകെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ്  ഫോൺ എത്തുന്നത്. 8 ജിബി റാം, 128  ജിബി സ്റ്റോറേജ്  വേരിയന്റിലും 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിലുമാണ് ഫോൺ എത്തുന്നത്.  8 ജിബി റാം, 128  ജിബി സ്റ്റോറേജ്  വേരിയന്റിന്റെ വില 49,999 രൂപയും 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില  54,999 രൂപയുമാണ്.

ഫോൺ വിപണിയിൽ എത്തിക്കുന്നതിനോടൊപ്പം വൻ ഡിസ്‌കൗണ്ടുകളും ഓഫറുകളുമാണ് നൽകുന്നത്. ഐസിഐസിഐ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 4000 രൂപ വരെ കിഴിവ് ലഭിക്കും. അതുകൂടാതെ എക്സ്ചേഞ്ച് ഓഫറുകൾ വഴി 7000 രൂപ വരെ കിഴിവ് ലഭിക്കും. iQOOയുടെ ഫോണുകൾ എക്സ്ചേഞ്ച് ചെയ്‌താലാണ് 7000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നത്. എന്നാൽ മറ്റ് ഫോണുകൾ എക്സ്ചേഞ്ച് ചെയ്താൽ 5000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ 12 മാസം വരെ നോ - കോസ്റ്റ് ഇഎംഐയും ലഭിക്കും. ആഗസ്റ്റ് 2 ന് ഉച്ചയ്ക്ക് 12.30 മുതലാണ്  ഫോണിന്റെ വില്‌പന ആരംഭിക്കുന്നത്. ആകെ 2 കളർ വേരിയന്റുകളിലാണ് എത്തുന്നത്. ആൽഫ, ലെജൻഡ് എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.

ALSO READ: Oppo Reno 8: റെനോ-8ഉം, എൻകോ എക്സ്ടുവും കുറഞ്ഞ വിലയിൽ വേണോ? ഇതൊന്ന് നോക്കൂ

6.78 ഇഞ്ച് ഇ 5 അമോലെഡ്  ഡിസ്‌പ്ലേ, ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവയോട് കൂടിയ ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കുന്നത്. കൂടാതെ ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഉണ്ടായിരിക്കും. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്‌സെറ്റാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.  ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്.  സാംസങ് GN 5 സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 13 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 12 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമെറ എന്നിവയാണ് ഫോണിൽ ഉള്ളത്. 120 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 4700 mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News