Bengaluru : പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി പുതിയ റിയൽമി 9 4ജി ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചു. 108 എംപി സാംസങ് ഐസോസെൽ പ്രൊ ലൈറ്റ് ക്യാമറയാണ് ഫോണിന്റെ പ്രത്യേകത . കൂടാതെ സ്നാപ്ഡ്രാഗൺ 680 പ്രൊസസ്സറോട് കൂടിയാണ് ഫോൺ എത്തുന്നത്. കൂടാതെ 128 ജിബി ഇന്റെര്ണൽ സ്റ്റോറേജുമുണ്ട്.
റിയൽമി 9 4ജിയുടെ വില
ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽമി 9 4ജി ഫോണുകൾ എത്തുന്നത്. ഫോണിന്റെ 6GB റാം 128GB സ്റ്റോറേജ് വേരിയന്റിന്റെ വില 17, 999 രൂപയാണ്. അതേസമയം 8GB റാം 128GB സ്റ്റോറേജ് വേരിയന്റിന്റെ വില 18,999 രൂപയാണ്. ആകെ മൂന്ന് നിറങ്ങളിലാണ് ഫോൺ എത്തുന്നത്. സൺബർസ്റ്റ് ഗോൾഡ്, സ്റ്റാർഗേസ് വൈറ്റ്, മെറ്റിയോർ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്.
റിയൽമി 9 4ജിയുടെ സവിശേഷതകൾ
ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് റിയൽമി 9 4ജി പ്രവർത്തിക്കുന്നത്. 6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയോട് കൂടിയാണ് ഫോൺ എത്തുന്നത്. ഫോണിന്റെ സ്ക്രീൻ റെസൊല്യൂഷൻ 2400X1080 പിക്സലാണ്. ഫോണിൽ സ്നാപ്ഡ്രാഗൺ 680 പ്രൊസസ്സറാണ് ക്രമീകരിച്ചിരിക്കുന്നത്.
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 108 എംപി സാംസങ് ഐസോസെൽ പ്രൊ ലൈറ്റ് പ്രൈമറി സെൻസർ, സൂപ്പർ വൈഡ് ലെൻസ്, മാക്രോ ലെന്സ് എന്നിവയാണ് ഫോണിൽ ഉള്ളത്. ഫോണിന്റെ ഫ്രന്റ് ക്യമറ 16 എംപിയാണ്. 5000mAh ബാറ്ററിയും 33 W ഫാസ്റ്റ് ചാർജിങ് സൗകര്യവും ഫോണിൽ ഉണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.