Sanjay Dutt Injured: കഴിഞ്ഞയാഴ്ചയാണ് സഞ്ജയ് ദത്തിന് അപകടം ഉണ്ടായത്. എന്നിരുന്നാലും ചുരുങ്ങിയ സമയത്തിനുള്ളിൽ താരം വീണ്ടും ഷൂട്ടിംഗ് സെറ്റിലെത്തി സീക്വൻസ് പൂർത്തിയാക്കിക്കൊണ്ട് തന്റെ പ്രൊഫഷണൽ പ്രതിബദ്ധത നിറവേറ്റുകയും ചെയ്തു.
ദീപികയും സഞ്ജയ് ദത്തും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന റിപ്പോർട്ട് വന്നതോടെ ആരാധകർക്ക് കൂടുതൽ ആകാംക്ഷയായി. ഏപ്രിൽ 10ന് ചിത്രീകരണം തീർന്നാൽ റിലീസ് സംബന്ധിച്ചുള്ള വിവരങ്ങൾ ഉടനെ പുറത്തുവന്നേക്കാം.
ഐറ്റം ഡാൻസും, പ്രതികാരം പിന്നാമ്പുറം ആയുള്ള കഥയുമായി സ്ഥിരം കണ്ട് മടുത്ത ശൈലിയിൽ തന്നെയിരുന്നു ഷംഷേരയുടെ പോക്കും. ചിത്രത്തിൽ കുറച്ചെങ്കിലും ആസ്വാദകരമായത് രൺബീർ കപൂറിന്റെയും സഞ്ജയ് ദത്തിന്റെയും പ്രകടനമാണ്. ഐറ്റം ഡാൻസിൽ ശരീര പ്രകടനവുമായി ഒതുങ്ങിപ്പോകാതെ തന്റെ കരിയറിലെ ഒരു മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ വാണി കപൂറിനും സാധിക്കുന്നുണ്ട്.
1871 ലാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. തനിക്ക് വേണ്ടപ്പെട്ടവരുടെ രക്ഷയ്ക്കായി രൺബീർ സമ്പന്നരുടെ പണം കൊള്ളയടിച്ച് പാവപ്പെട്ടവർക്ക് നൽകുന്നു. മലയാളത്തിലെ കായംകുളം കൊച്ചുണ്ണിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രം ആണ് രൺബീറിന്റേത് എന്ന് പറയാൻ സാധിക്കും.
ഷംഷേരയുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ യാഷ് രാജ് പ്രൊഡക്ഷൻസ് പുറത്ത് വിടുന്നതിന് മുൻപേ സാമൂഹ്യ മാധ്യമങ്ങളിൽ ലീക്ക് ആയിരുന്നു. ഇതിനെത്തുടർന്നാണ് ഇവർ പ്രചരണ തന്ത്രം മാറ്റുകയും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടീസറിനൊപ്പം പുറത്ത് വിടുകയും ചെയ്തത്.
'അമ്മയുടെ പുഞ്ചിരി ആയിരുന്നു എന്റെ ശക്തി. അമ്മയുടെ വാക്കുകൾ ആയിരുന്നു എന്റെ നിലനിൽപ്പ്. അമ്മയുടെ ആത്മാവായിരുന്നു ജീവിതത്തിലെ മോശം ഘട്ടങ്ങളിൽ നിന്നും എന്നെ കൈ പിടിച്ച് ഉയർത്തിയത്. എനിക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ ഭാഗ്യമായിരുന്നു നിങ്ങൾ. ഹാപ്പി ബർത്ത് ഡേ അമ്മാ' എന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പായി സഞ്ജയ് ദത്ത് എഴുതിയത്.
ബോളിവുഡിലെ ഒരു പ്രമുഖ നടനാണ് സഞ്ജയ് ദത്ത് (Sanjay Dutt) ബോളിവുഡിലെ "Khalnayak" എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും സൂപ്പര് ഹിറ്റ് ആണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.