Calicut University: വിരമിച്ചവർക്കും പ്രഫസറായി പ്രമോഷൻ,കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിവാദം

മന്ത്രി ആർ ബിന്ദുവിന് അടക്കം പ്രൊഫസർ പദവി നൽകാനാണ് തീരുമാനം

Written by - Zee Malayalam News Desk | Last Updated : Aug 28, 2022, 11:34 AM IST
  • യുജിസി ചട്ടങ്ങൾ ലംഘിച്ചുള്ള ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്
  • യുജിസിയുടെ നിലവിലെ ചട്ടങ്ങൾ മറികടന്നാണ് സർവ്വകലാശാലയുടെ തീരുമാനം
  • യുജിസി ചട്ടങ്ങൾ ലംഘിച്ചുള്ളതായിരുന്നു ഉത്തരവ്
Calicut University: വിരമിച്ചവർക്കും   പ്രഫസറായി പ്രമോഷൻ,കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിവാദം

തിരുവനന്തപുരം: വിരമിച്ചവർക്കും   പ്രഫസറായി പ്രമോഷൻ നൽകി കാലിക്കറ്റ് യൂണിവേഴ്സിറ്റി. യുജിസിയുടെ നിലവിലെ ചട്ടങ്ങൾ മറികടന്നാണ് സർവ്വകലാശാലയുടെ തീരുമാനം. മന്ത്രി ആർ ബിന്ദുവിന് അടക്കം പ്രൊഫസർ പദവി നൽകാനാണ് തീരുമാനം.യുജിസി ചട്ടങ്ങൾ ലംഘിച്ചുള്ള ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക്  നിവേദനം സമർപ്പിച്ചിട്ടുണ്ട്.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശ്ശൂർ സെൻറ് തോമസ് കോളേജ്, കേരള വർമ്മ കോളേജ് തുടങ്ങിയ കോളേജുകളിലെ അധ്യാപകരും പ്രമോഷൻ ലിസ്റ്റിലുണ്ട്. നിയമനങ്ങളുമായി ബന്ധപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിവാദങ്ങൾ  നിലനിൽക്കവെയാണ് സർവ്വകലാശാലയുടെ പുതിയ തീരുമാനം വിവാദമായിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News