Omicron BF.7: ഇന്ത്യയില്‍ ഇതുവരെ BF.7 വിനാശകരമായി ബാധിച്ചിട്ടില്ല, എങ്കിലും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ജാഗ്രത പാലിക്കാനും കൊറോണ വകഭേദം കണ്ടെത്തുന്നതിന് ജീനോം സീക്വൻസിംഗ് വേഗത്തിലാക്കാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
BF.7 Variant Symptoms: BF.7 ഉപ വകഭേദത്തിന്റെ ലക്ഷണങ്ങൾ സാധാരണ പനിയുടെ ലക്ഷണങ്ങൾക്ക് സമാനമാണ്. ജലദോഷം, ചുമ, പനി, കഫം, ശരീരവേദന തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇത് വളരെ വേഗം പകരുന്നതായതിനാല്‍ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെയധികം ആളുകളിലേക്ക് പടരുന്നു.
New Omicron Variant BQ.1: ഉത്സവ സീസണിന് മുന്നോടിയായി മറ്റൊരു തരംഗത്തിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കൊറോണ വൈറസ് മനുഷ്യശരീരത്തെ പല വിധത്തിലാണ് ബാധിക്കുന്നത് എന്ന് നമുക്കറിയാം. കൂടാതെ, കൊറോണ വൈറസിന്റെ പ്രഭാവം വളരെക്കാലം നീണ്ടുനിൽക്കുകയും ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുകയും ചെയ്യുന്നു.
രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട് എങ്കിലും മരണസംഖ്യ കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 10,256 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് വീണ്ടും കൊറോണ വ്യാപിക്കുന്നതിനിടെ ബോളിവുഡ് ചക്രവർത്തി അമിതാഭ് ബച്ചന് വീണ്ടും കൊറോണയുടെ പിടിയിൽ. ബിഗ് ബി തന്നെയാണ് ഈ വിവരം ട്വീറ്റിലൂടെ അറിയിച്ചത്.
Covid updates: രാജ്യത്തെ ആകെ കോവിഡ് കേസുകൾ 4,43,27,890 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം സജീവ കോവിഡ് കേസുകളുടെ എണ്ണം 101,166 ആയി കുറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.