Kodiyeri Balakrishnan: മുൻ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടക്കുന്നത്.
ഗൗരവം മുറ്റുന്ന മുഖവും ഭാവവും ശരീര ഭാഷയും സ്വന്തമായുണ്ടായിരുന്ന പിണറായി വിജയനില്‍ നിന്നുമാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പദം ചിരിക്കുന്ന മുഖവുമായി കോടിയേരി ബാലകൃഷ്ണന് ഏറ്റെടുത്തത്.
പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ ചികില്‍സയ്ക്കായി കോടിയേരി ചെന്നൈയിലേക്ക് പോകുന്നത്. അനാരോഗ്യം മൂലം നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടുവെന്നും എന്നാൽ സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പുന പരിശോധിക്കാമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും പുന:പരിശോധിക്കാം. മുഖ്യമന്ത്രിക്കെതിരായ വിധിയിലെ പരിശോധനാ അധികാരം ഗവർണ്ണർക്ക് നൽകുന്ന നേരത്തെയുള്ള ഓർഡിനൻസിലെ വ്യവസ്ഥ ബില്ലിൽ ഒഴിവാക്കിയിട്ടുണ്ട്.
Saji Cheriyan Controversy: എല്ലാ കോണുകളിൽ നിന്നും എതിർപ്പുയരുന്ന സാഹചര്യത്തിൽ സജി ചെറിയാനെ സംരക്ഷിക്കുക എന്നത് സിപിഎമ്മിനും സർക്കാരിനും സാധ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഗവർണർ കൂടി ഇടപെടുന്നതോടെ ഭരണഘടനാ പ്രശ്നമായും ഇത് മാറും
AKG Centre Bomb Attack: എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക സംഘത്തെ രൂപീകരിക്കുക.
എകെജി സെന്റർ ആക്രമണത്തെ തുടര്‍ന്ന് പോലീസ് നഗരത്തിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് തിരുവനന്തപുരത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.