ലോകത്തിലെ പ്രശസ്തരായ റേസേഴ്സ് ഹൈദരാബാദ് നഗരവീഥികളിൽ നെറ്റ് സീറോ സ്പോർട്ടിങ് കാറുകളിൽ സൂപ്പർസോണിക് സ്പീഡിൽ കുതിക്കുന്ന കാഴ്ച കാണാനും ഇന്ത്യയിലെ ആദ്യ ഫോർമുലാ വൺ ഗ്രാൻഡ്പിക്സിന് ആശംസകൾ നേരാനുമായി താരങ്ങൾ അണിനിരന്നു. സിനിമ സ്പോർട്സ് മേഖലകളിൽ നിന്നുള്ള നിരവധി താരങ്ങൾ പങ്കെടുത്ത പരിപാടിയുടെ വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
King of Kotha Movie Release Date : ചിത്രം 2023 ഓണത്തിന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ കൃത്യമായ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ഫോബ്സ് ഇന്ത്യ പുറത്ത് വിട്ട ഷോസ്റ്റോപ്പർ 2022-23 എഡിഷനിലെ പ്രമുഖരായ ഇന്ത്യക്കാരുടെ പട്ടികയിൽ മമ്മുട്ടി ഉൾപ്പെടെ എട്ട് പേർ ഇടം നേടി. സിനിമ, ഒടിടി, കായികം എന്നി മേഖലകളിലെ 50 പ്രമുഖരുടെ പട്ടികയാണ് ഫോബ്സ് ഇന്ത്യ പുറത്ത് വിട്ടത്. സിനിമ- ഒടിടി വിഭാഗത്തിലെ 35 പ്രമുഖരിലാണ് മമ്മൂട്ടി ഉൾപ്പെടെയുള്ള എട്ട് മലയാള താരങ്ങൾ ഇടം നേടിയത്. പട്ടികയിൽ ഇടം നേടിയ മലയാള താരങ്ങൾ ഇവരാണ്.
Chup Movie OTT Release Update : സിനിമകൾക്ക് റേറ്റിങ്ങ് കൊടുക്കുന്ന ക്രിട്ടിക്കുകളെ തേടിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തുന്ന സൈക്കോ കില്ലറിന്റെ കഥയാണ് ചുപ്പ് പറയുന്നത്. ചിത്രം നവംബർ 25 മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
King Of Kotha First Look : ദുൽഖർ ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ആക്ഷൻ ചിത്രത്തിൽ എത്തുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര് ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ.
ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ചുപ്. ചിത്രം സെപ്റ്റംബർ 23ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രമോഷൻ നടത്തുകയാണ് താരങ്ങൾ. ചുപിന്റെ പ്രമോഷനിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ. ബോളിവുഡിലെ പ്രമുഖ സംവിധായകൻ ആർ ബാൽകിയാണ് ചുപ് സംവിധാനം ചെയ്യുന്നത്. ബാൽകി ആദ്യമായി ഒരുക്കുന്ന ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണ് ചുപ്.
Chup Movie Song : ദുൽഖറും ഫാമിലി മാൻ വെബ് സീരിസ് ഫെയിം ശ്രെയ ധന്വന്തരിയും ചേർന്നുള്ള പ്രണയരംഗങ്ങളും ഒപ്പം സിനിമ പറയുന്ന കഥയ്ക്ക് ആസ്പദമായിട്ടുള്ള ക്രൈം സീനുകളും ചേർത്തുള്ള വീഡിയോ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
Sita ramam Movie OTT Release Update : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് ആമസോൺ പ്രൈം വീഡിയോസാണ്. നാളെ, സെപ്റ്റംബർ 9 അർധരാത്രി മുതലാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.