Wild Elephant : അതിരപ്പള്ളിയിലെ റബർ തോട്ടത്തിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ജനവാസ മേഖലകളിലേക്ക് എത്തിയ ആനകൾ ആൾതാമസമില്ലാത്ത ലയങ്ങളുടെ ഭിത്തികൾ തകർത്തു.
Wild elephant: വൈദ്യുതി കടന്ന് പോകുന്ന ഫെന്‍സിങ്ങിന് സമീപത്തുള്ള പനകളും തേക്കും അടക്കമുള്ള മരങ്ങള്‍ ഫെന്‍സിങ്ങിലേക്ക് മറിച്ചിട്ട് ഇതുവഴിയുള്ള വൈദ്യുതി ബന്ധം ഇല്ലാതാക്കിയ ശേഷമാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്.
ആന തുമ്പിക്കൈ കൊണ്ട് പാപ്പാനെ തൂക്കിയെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ പിടിച്ചത് തുണിത്തുമ്പിലായത് കൊണ്ട് മാത്രം പാപ്പാൻ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. ആന പാപ്പാനെ പൊക്കി എടുക്കുന്നുണ്ടെങ്കിലും തുണിയിലാണ് പിടുത്തം വരുന്നത്.
Idukki Elephant Attack : തലകുളത്തെ ഏലത്തോട്ടത്തിൽ കൃഷി ജോലികൾ ചെയ്യുന്നതിനിടയിലാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നാളെ തന്നെ കൈമാറുമെന്നാണ് വനം വകുപ്പ് നാട്ടുകാർക്ക് ഉറപ്പ് നൽകിയത്.
Attappadi Elephant Attack: ഊരിലേക്ക് പോകുമ്പോൾ പുഴ മുറിച്ച് കടന്ന് അക്കരയിലെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കുമെന്ന് അഗളി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അമ്മയെ കാട്ടാന ചവിട്ടിക്കൊല്ലുകയും, അച്ഛൻ വീണ്ടും വിവാഹം കഴിച്ചതോടെയാണ് രണ്ടു സഹോദരിമാരെ പോറ്റാൻ പഠനമുപേക്ഷിച്ച് കൂലിവേലയ്ക്കു പോകുകയാണ് മനോജ്. അമ്മയുടെ മരണത്തിൽ നഷ്ടപരിഹാരം നൽകാതെ വനംവകുപ്പും കയ്യൊഴിഞ്ഞതോടെയാണ് മനോജിന് ഈ തീരുമാനമെടുക്കേണ്ടി വന്നത്.
Elephant Attack: ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ ആളെ ആന ചവിട്ടി കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
തോടിന്റെ മറുകരയിലാണ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. പുഴക്കരയുടെ ഇരുവശത്തും ആന കൂട്ടം ഉഴുത് മറിച്ചിട്ട നിലയിലാണുള്ളത്. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിവിടം. ഫെന്‍സിങ് സംവിധാനവും ഇവിടെ ഇല്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.