സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ നിലവാരം ഇന്ന് പരിശോധിക്കും. അതിനായി മന്ത്രിമാർ ഇന്ന് സ്കൂളുകൾ സന്ദർശിക്കും.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ കോഴിക്കോട്ടുമാണ് സന്ദർശനം നടത്തുന്നത്.
സ്കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശുചിത്വം കൃത്യമായി പാലിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവര്‍ക്ക് പരിശീലനം നൽകും. ആഹാര സാധനങ്ങളും കുടിവെള്ളവും തുറന്ന് വയ്ക്കരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കായംകുളം കരിയിലക്കര പുത്തൻറോഡിലെ ടൗൺ യുപിഎസ് സ്കൂളിലെ 13 കുട്ടികളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂളിൽ നിന്ന് വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചാണ് വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യവും ആരോഗ്യ പ്രശ്നങ്ങളുമുണ്ടായതെന്നാണ് പരാതി.
ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് കണ്ണൂർ കരിവെള്ളൂർ സ്വദേശിനിയായ ദേവനന്ദ മരിച്ചതിനു കാരണം ഷിഗെല്ല സോണി ബാക്ടീരിയയെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്.
കാസര്‍കോട് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരണമടയുകയും നിരവധിപേര്‍ക്ക് വിഷബാധയേൽക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു.
കാസര്‍കോട് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരണമടയുകയും നിരവധിപേര്‍ക്ക് വിഷബാധയേൽക്കുകയും ചെയ്ത സംഭവത്തിൽ ഒരു കുട്ടിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്.
കാസര്‍കോട് ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരണമടയുകയും നിരവധിപേര്‍ക്ക് വിഷബാധയേൽക്കുകയൂം സംഭവത്തിൽ സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.