Kerala Rain: തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുജറാത്തിലെ വഡോദരയിൽ കനത്ത മഴയെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകി. നദിയിൽ നിന്ന് നിരവധി മുതലകളാണ് ജനവാസ മേഖലയിൽ പ്രവേശിച്ചത്. കനത്ത മഴയിൽ വഡോദരയിൽ കരകവിഞ്ഞൊഴുകുന്ന നദിയിൽ മുന്നൂറോളം മുതലകളാണ് ഉള്ളത്.
ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂക്ഷം. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളും കനത്ത വെള്ളക്കെട്ട് തുടരുകയാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്- ചിത്രങ്ങൾ കാണാം.
Rain updates Kerala: വടക്കൻ കേരളത്തിൽ ഉൾപ്പെടെ ഇടിയോടുകൂടിയ മഴ ഉണ്ടാകും. അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Parambikulam reservoir : നദീ തീരത്തു വസിക്കുന്ന ജനങ്ങളുടെ ജീവൻ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനയച്ച കത്തിൽ വ്യക്തമാക്കുന്നു.
Idukki Airstrip Collapsed: നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമെന്നാണ് പറയുന്നത്. എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമ്മിക്കുന്നത്. കോടികൾ മുടക്കിയ സ്വപ്ന പദ്ധതിയുടെ ഭാവിയാണ് ഇതോടെ താറുമാറായത്.
Kerala Rain updates: സംസ്ഥാനത്താകമാനം കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
നിരവധി ഇലക്ട്രിക് പോസ്റ്റുകളും വൻ മരങ്ങളും ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. താലനാരിഴയ്ക്കാണ് ബൈക്ക്, കാർ യാത്രികർ രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Heavy rain: അടുത്ത അഞ്ച് ദിവസം മഴ തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് ശേഷം കൂടുതൽ മഴയുണ്ടാകും. ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
ഒഡീഷയ്ക്ക് മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റുകൾ കനക്കാൻ കാരണമായത്. കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.