തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യുവാക്കൾ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കരകവിഞ്ഞൊഴുകിയ കക്കാട്ടാറിലൂടെ ഒഴുകിവന്ന കാട്ടുതടികളും മറ്റും നീന്തിപിടിയ്ക്കാനായി ശ്രമിച്ചത്.
Kerala Heavy Rain : പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.
Kerala Rain Updates: കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചിട്ടുണ്ട്
സമീപ കർഷകനായ സ്വാമിനാഥന്റെ കൃഷിയിടം പൂർണമായി ഉപയോഗ യോഗ്യമല്ലാതായി മാറി. ഇടിഞ്ഞു താഴ്ന്ന ഭാഗത്തെ മണ്ണിന് ജലാംശം കൂടുതലായതിനാൽ നടക്കുമ്പോൾ പോലും താഴ്ന്നു പോകുന്നതായി കർഷകർ പറയുന്നു. ഈ ഭാഗം പൂർണമായി ഒലിച്ചു പോകുവാനും സാധ്യതയുണ്ട്. സമീപത്തുള്ള വീടുകളും അപകടാവസ്ഥയിലാണ്.
കിഴക്കൻ വെള്ളത്തിന്റെ വരവും തോരാതെ പെയ്യുന്ന മഴയും ശക്തിപ്രാപിച്ചതോടെയാണ് കുട്ടനാട്ടിലെ ജലനിരപ്പ് ഉയർന്നത്. പള്ളാത്തുരുത്തി, കാവാലം, പ്രദേശങ്ങളിൽ അപകട നിലയ്ക്കും മുകളിലാണ് ജലനിരപ്പ്. റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Muvattupuzha bridge: ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇവിടെ കുഴി രൂപപ്പെട്ടത്. കച്ചേരിത്താഴം പാലത്തിനോട് ചേർന്ന് ഏകദേശം 10 മീറ്റർ മാറിയാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.
Kerala flood alert: കോട്ടയം, ഇടുക്കി ജില്ലകളിലും കൊല്ലം ജില്ലയുടെ മലയോര മേഖലകളിലും മഴ തുടരുകയാണ്. വടക്കൻ ജില്ലകളിലും ശക്തമായ മഴയും മഴക്കെടുതിയും തുടരുകയാണ്.
ചാലക്കുടി പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിന് ഒഴുകിയെത്തിയ മരങ്ങള്‍ നീക്കം ചെയ്യും. വില്ലേജുകളിലെ സ്കൂള്‍ ബസുകള്‍ ഉപയോഗിച്ച് ആളുകളെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിപാര്പ്പികുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും മന്ത്രി അറിയിച്ചു. അടുപ്പിച്ചു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് രണ്ടു ക്യാമ്പുകൾ തുറന്നു. 29 പേരെ മാറ്റിപ്പാർപ്പിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു. കൊല്ലത്ത് ഒരു ദുരിതാശ്വാസ ക്യാമ്പിൽ അഞ്ചു പേരും പത്തനംതിട്ടയിൽ 10 ക്യാമ്പുകളിലായി 120 പേരെയും മാറ്റിയിട്ടുണ്ട്. ആലപ്പുഴയിൽ രണ്ടു ക്യാമ്പുകളിലായി 22 പേരും കോട്ടയത്ത് 15 ക്യാമ്പുകളിലായി 177 പേരും കഴിയുകയാണ്.
Heavy Rain in Kerala: വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുള്ളതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.