ഒക്ടോബർ 25ന് തെക്കുപടിഞ്ഞാറൻ മൺസൂൺ (Southwest Monsoon) രാജ്യത്ത് നിന്ന് പൂർണമായും പിൻവാങ്ങി. എങ്കിലും രാജ്യത്തെ ചില സംസ്ഥാന ങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
അതേസമയം കേരളത്തിലെ പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു .
ഒക്ടോബർ 12 മുതല്‍ ഇന്നുവരെ 42 മരണമാണ് മഴക്കെടുതിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ ഉരുൾപൊട്ടലിൽ പെട്ട 19 പേരുടെ(കോട്ടയത്ത് 12, ഇടുക്കി 7) മൃതദേഹങ്ങൾ കണ്ടെത്തി.
സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 23 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം
Kerala Weather Alert - നാളെ കാസര്‍ഗോഡ്,കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മറ്റു എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
Heavy Rain: രാജ്യ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഹരിയാനയിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും കനത്ത മഴ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാവിലെ മുതൽ ഈ പ്രദേശങ്ങളിൽ മഴയുണ്ടായിരുന്നു. കനത്ത മഴയെ തുടർന്ന് തലസ്ഥാനത്തെ പല റോഡുകളും വെള്ളത്തിൽ മുങ്ങി.
അപകടം നടന്ന ഉടൻ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും രണ്ട് കുട്ടികളുടെയും ജീവന് രക്ഷിക്കാനായില്ല.
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണമെന്നും ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.