മാർവൽ സ്റ്റുഡിയോസ് ചാഡ്വിക് ബോസ്മാൻ എന്ന നടനെ ഈ ചിത്രത്തിൽ റീ കാസ്റ്റ് ചെയ്യാതെ അദ്ദേഹത്തിന് കൊടുത്ത ഒരു പക്കാ ട്രിബ്യൂട്ടായിരുന്നു ഈ ചിത്രം. സിനിമയുടെ അവസാനും ഫോർ അവർ ഫ്രണ്ട് ചാഡ്വിക് ബോസ്മാൻ എന്ന് എഴുതി കാണിക്കുമ്പോൾ ഏത് മാർവൽ ആരാധകരുടെയും കണ്ണ് നനയും എന്ന് ഉറപ്പാണ്. റയാൻ കൂഗർ തന്നെയാണ് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറും സംവിധാനം ചെയ്തിരിക്കുന്നത്.
ഒരുപാട് നാളുകളായി കാണാൻ ആഗ്രഹിച്ച ധനുഷിനെ ഈ പടത്തിൽ കാണാൻ സാധിക്കുമെന്നും ഒരു ഫാമിലി കോമഡി എന്റർടെയിനർ ചിത്രം ആണെന്നും അഭ്യർത്ഥിക്കുകയാണ് ധനുഷ് ആരാധകർ.
ഐറ്റം ഡാൻസും, പ്രതികാരം പിന്നാമ്പുറം ആയുള്ള കഥയുമായി സ്ഥിരം കണ്ട് മടുത്ത ശൈലിയിൽ തന്നെയിരുന്നു ഷംഷേരയുടെ പോക്കും. ചിത്രത്തിൽ കുറച്ചെങ്കിലും ആസ്വാദകരമായത് രൺബീർ കപൂറിന്റെയും സഞ്ജയ് ദത്തിന്റെയും പ്രകടനമാണ്. ഐറ്റം ഡാൻസിൽ ശരീര പ്രകടനവുമായി ഒതുങ്ങിപ്പോകാതെ തന്റെ കരിയറിലെ ഒരു മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ വാണി കപൂറിനും സാധിക്കുന്നുണ്ട്.
ബയോപിക് എന്നതിലപ്പുറം വലിയൊരു സാമൂഹിക പ്രശ്നം ചർച്ചാ വിധേയമാക്കി ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഈ ചിത്രം. വളരെ ചെറിയ പ്രായത്തിൽത്തന്നെ അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറിയ മിഥാലിയുടെ 23 വർഷം നീണ്ട കരിയറിലൂടെയാണ് ചിത്രം യാത്ര ചെയ്യുന്നത്. മിഥാലി രാജിന്റെ വേഷം തപ്സി മികച്ച രീതിയിൽ കൈകാര്യം ചെയ്തു. മിഥാലിയുടെ കുട്ടിക്കാലം കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.
ഇതുവരെ പുറത്തിറങ്ങിയ 6 ജുറാസിക് ചിത്രങ്ങളിൽ ഏറ്റവും മോശം ചിത്രങ്ങമായി ഇത് മാറി. 2015 ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്ത കോളിൻ ട്രെവോറോ ആണ് ജുറാസിക് വേൾഡ് ഡോമിനേഷനും സംവിധാനം ചെയ്തിരിക്കുന്നത്.
നായ പ്രേമിയല്ലാത്തവർക്കും ചിത്രം എന്തെങ്കിലും തരത്തിൽ കണക്ട് ആക്കാൻ കഴിയും എന്നതാണ് ചിത്രത്തിലെ പ്രധാന പോസിറ്റീവ്. ദേഷ്യക്കാരനും ജീവിതത്തിൽ യാതൊരുവിധ അച്ചടക്കവും ഇല്ലാത്ത ധർമയുടെ ജീവിതത്തിൽ ഒരു നായക്കുട്ടി വന്നതിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളും ഇരുവരും തമ്മിലെ സ്നേഹത്തിന്റെ ആഴവും സംസാരിക്കുന്ന ചിത്രമാണ് ചാർളി 777.
ഹോളീവുഡിൽ പുറത്തിറങ്ങിയ 'ഹെർ' എന്ന ചിത്രത്തിൽ 'സ്കാർലറ്റ് ജൊഹാൻസൺ' ഒരു എ.ഐ സോഫ്റ്റ് വെയറിന്റെ വേഷം അവതരിപ്പിച്ചത് കേരളത്തിലെ സിനിമാ പ്രേമികൾ കണ്ടിട്ടുണ്ട്. 'ജാക്ക് ആന്റ് ജിൽ' എന്ന ചിത്രത്തിലൂടെ നല്ല പച്ച മലയാളത്തിൽ തമാശ പറയുകയും കളിയും ചിരിയുമായി പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്യുന്ന ഒരു 'എ.ഐ സോഫ്റ്റ് വെയറിനെ' സന്തോഷ് ശിവൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.