Brahmastra Movie Box Office Collection : 400 കോടി രൂപ ബജറ്റിൽ എത്തിയ ചിത്രമാണ് ബ്രഹ്മസ്ത്ര. ഇതിൽ വിഎഫ്എക്സിന് മാത്രം 60 കോടിയാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ ചിലവാക്കിയത്.
രൺബീർ കപൂർ ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ബ്രഹ്മാസ്ത്ര സെപ്റ്റംബർ ഒമ്പതിന് തിയേറ്ററുകളിലെത്തുകയാണ്. റിലീസിന് മുൻപുള്ള ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ നടക്കുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദ് വെച്ച് നടന്ന പ്രമോഷൻ പരിപാടിയിൽ ആലിയയുടെയും റൺബീറിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ആലിയ ഭട്ടിന്റെ ഡ്രസ്സ് ആണ് ഇത്തവണ സോഷ്യൽ മീഡിയയിൽ വൈറലായത്.
വിവാഹത്തിന്റെ ആവേശം കെട്ടടങ്ങും മുന്‍പ് അമ്മയാകുകയാണ് എന്ന സന്തോഷ വാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇതോടെ ഗര്‍ഭിണിയായ ആലിയയുടെ ചിത്രങ്ങള്‍ക്കായി പാപ്പരാസികളുടെ നീണ്ട കാത്തിരിപ്പാണ്.
ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡിയാണ് രൺബീർ കപൂറും ആലിയ ഭട്ടും. ജൂണിലാണ് തങ്ങൾ അച്ഛനമ്മമാർ ആകാൻ പോകുന്ന വിവരം ഇരുവരും ആരാധകരുമായി പങ്കുവെച്ചത്. കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഒപ്പം ഇരുവരും ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസിനായുള്ള കാത്തിരിപ്പിലുമാണ് താരങ്ങൾ. സെപ്റ്റംബർ ഒമ്പതിനാണ് ബ്രഹ്മാസ്ത്ര റിലീസ് ചെയ്യുന്നത്
Brahmastra Movie Update : സെപ്റ്റംബർ 9 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഐറ്റം ഡാൻസും, പ്രതികാരം പിന്നാമ്പുറം ആയുള്ള കഥയുമായി സ്ഥിരം കണ്ട് മടുത്ത ശൈലിയിൽ തന്നെയിരുന്നു ഷംഷേരയുടെ പോക്കും. ചിത്രത്തിൽ കുറച്ചെങ്കിലും ആസ്വാദകരമായത് രൺബീർ കപൂറിന്റെയും സഞ്ജയ് ദത്തിന്റെയും പ്രകടനമാണ്. ഐറ്റം ഡാൻസിൽ ശരീര പ്രകടനവുമായി ഒതുങ്ങിപ്പോകാതെ തന്റെ കരിയറിലെ ഒരു മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ വാണി കപൂറിനും സാധിക്കുന്നുണ്ട്.
ഞായറാഴ്ച്ച ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് രൺബീറും ആലിയയും സംവിധായകൻ അയണ്‍ മുഖർജിക്കൊപ്പം ഇൻസ്റ്റാഗ്രാം ലൈവിൽ എത്തിയിരുന്നു. ആരാധകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് ഒരാൾ ആലിയ ഭട്ടിനോടൊപ്പം വർക്ക് ചെയ്തപ്പോഴുണ്ടായ അനുഭവം പങ്ക് വയ്ക്കാൻ രൺബീർ കപൂറിനോട് ആവശ്യപ്പെട്ടത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ രൺബീർ അച്ഛനാകാൻ പോകുന്നതിലുള്ള ആശങ്കകൾ പങ്ക് വച്ചിരുന്നു. ഭാവിയിൽ തന്റെ മക്കളോടൊപ്പം ചെയ്യാൻ പോകുന്ന ചിത്രങ്ങലെപ്പറ്റി ചർച്ച ചെയ്യുന്നതിനെക്കുറിച്ചും അത് അവർ കണ്ട് വിലയിരുത്തുന്നതിനെപ്പറ്റിയുമുള്ള സ്വപ്നങ്ങൾ രൺബീർ കപൂർ വിവരിച്ചു. ആദ്യമായി ഒരു അച്ഛനാകാൻ പോകുന്നതിൽ ഒരേ സമയം വളരെയധികം സന്തോഷവും അതുപോലെ തന്നെ ആശങ്കയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
1871 ലാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. തനിക്ക് വേണ്ടപ്പെട്ടവരുടെ രക്ഷയ്ക്കായി രൺബീർ സമ്പന്നരുടെ പണം കൊള്ളയടിച്ച് പാവപ്പെട്ടവർക്ക് നൽകുന്നു. മലയാളത്തിലെ കായംകുളം കൊച്ചുണ്ണിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രം ആണ് രൺബീറിന്റേത് എന്ന് പറയാൻ സാധിക്കും.
ഷംഷേരയുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ യാഷ് രാജ് പ്രൊഡക്ഷൻസ് പുറത്ത് വിടുന്നതിന് മുൻപേ സാമൂഹ്യ മാധ്യമങ്ങളിൽ ലീക്ക് ആയിരുന്നു. ഇതിനെത്തുടർന്നാണ് ഇവർ പ്രചരണ തന്ത്രം മാറ്റുകയും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടീസറിനൊപ്പം പുറത്ത് വിടുകയും ചെയ്തത്.
രൺബീർ കപൂറിനോടൊപ്പം ആലിയ ഭട്ടും പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഒരു ഫാന്റസി ചിത്രമാണ് ബ്രഹ്മാസ്ത്ര. ആലിയ ഭട്ട് തന്റെ ആദ്യ ഹോളീവുഡ് ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിന്റെ ചിത്രീകരണത്തിനായി വിദേശത്ത് ആണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.