രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് മുതിർന്ന നേതാക്കൾ മടങ്ങിയശേഷമായിരുന്നു യുത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത്. പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് അഞ്ച് റൗണ്ട് കണ്ണീർവാതകവും മൂന്ന് തവണ ജലപീരങ്കിയും പ്രയോഗിച്ചു.
തിരുവനന്തപുരം; തുടർച്ചയായ തോല്‍വിക്ക് ശേഷം തൃക്കാക്കരയിലെ വിജയം കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്. പി.ടി തോമസിന്റെ പിൻഗാമിയായി എത്തുന്ന ഉമ തോമസ് പി.ടിയ്ക്ക് ലഭിച്ച ഭൂരിപക്ഷത്തെ പോലും മറികടന്നാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്.
പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെയും എൽഡിഎഫിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. എങ്കിലും തികഞ്ഞ ആത്മ വിശ്വാസമാണ് ഇരു മുന്നണികളും പ്രകടിപ്പിക്കുന്നത്. മികച്ച ഭൂരിപക്ഷത്തിൽ ഉമ തോമസിനെ തൃക്കാക്കരയിലെ ജനങ്ങൾ നിയമസഭയിലേക്ക് അയക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.