ബാഗ്ദാദില്‍ ഇരട്ട സ്‌ഫോടനം: 26 മരണം, 90 പേര്‍ക്ക് പരിക്ക്

ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 26 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഏകദേശം 90 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. 

Updated: Jan 15, 2018, 03:24 PM IST
ബാഗ്ദാദില്‍ ഇരട്ട സ്‌ഫോടനം: 26 മരണം, 90 പേര്‍ക്ക് പരിക്ക്

ബാഗ്ദാദ്: ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 26 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഏകദേശം 90 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. 

രണ്ട് ചാവേറുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. മൂന്ന് ദിവസത്തിനുള്ളിൽ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. 

സാധാരണയായി തൊഴിലാളികൾ തൊഴിലിനായി കാത്തിരിക്കുന്ന സെൻട്രൽ ബാഗ്ദാദിലെ തായ്റൻ സ്ക്വയറിലേയ്ക്ക് രണ്ടു ചാവേറുകള്‍ എത്തി സ്വയം പോട്ടിത്തകരുകയായിരുന്നു എന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം, 16 പേര്‍ മരിച്ചതായാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന റിപ്പോര്‍ട്ട്. കൂടാതെ സ്‌ഫോടനത്തില്‍ 65 പേര്‍്ക്ക് പരുക്കേറ്റതായും പറയുന്നു.