ചൈനീസ് അംബാസഡർ മരിച്ച നിലയിൽ..!!

തലസ്ഥാനമായ ടെൽ അവീവിലെ ഹെർസ്ലിയയിലെ വസതിയിലാണ് അംബാസഡർ ഡു വെയ്നെ മരിച്ചനിലയിൽ കണ്ടെത്തിയത്.    

Last Updated : May 18, 2020, 07:51 AM IST
ചൈനീസ് അംബാസഡർ മരിച്ച നിലയിൽ..!!

ജറുസലേം:  കോറോണ വൈറസ് മഹാമാരി ലോകമെങ്ങും പടർന്നു പന്തലിക്കുന്ന ഈ സാഹചര്യത്തിൽ ഈ വാർത്ത വളരെ ദുരൂഹത നിറഞ്ഞതാണ്.  ഇസ്രയേലിലെ ചൈനീസ് അംബാസഡർ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ.  

തലസ്ഥാനമായ ടെൽ അവീവിലെ ഹെർസ്ലിയയിലെ വസതിയിലാണ് അംബാസഡർ ഡു വെയ്നെ മരിച്ചനിലയിൽ കണ്ടെത്തിയത്.  അൻപത്തിയേഴ് വയസ്സായിരുന്നു.  മരണകാരണം വ്യക്തമായിട്ടില്ല.  ഇന്നലെയായിരുന്നു സംഭവം. 

Also read: കോറോണയെ ഭയമില്ല; അഭിമാനമായി Air India യിലെ ഈ മലയാളികൾ

സംഭവത്തെക്കുറിച്ച്  ഇസ്രയേൽ പൊലീസ്  അന്വേഷിച്ചു വരികയാണ്.  ഡു വെയ് നേരത്തെ ഉക്രയിനിലെ (Ukraine) ചൈനീസ് അംബാസഡർ ആയിരുന്നു. മരണം നടക്കുമ്പോൾ ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ചൈനയിലായിരുന്നു.  ചൈനയും ഇസ്രയേലും മികച്ച നയതന്ത്ര ബന്ധം കാത്തുസൂക്ഷിയ്ക്കുന്ന രാജ്യങ്ങളാണ്.  ഈ ബന്ധം കൂടുതൽ ശക്തമാക്കാനാണ് തന്റെ ശ്രമമെന്ന് നേരത്തെ ഡു വെയ് പറഞ്ഞിരുന്നു.  

കോറോണ പടർന്നു പിടിക്കുന്നതിനിടെ ഫെബ്രുവരിയിലാണ് ഡു വെയ്നെ ഇവിടെ നിയോഗിച്ചത്.  ഇസ്രയേലിൽ എത്തിയ അദ്ദേഹം രണ്ടാഴ്ച quarantine ൽ ആയിരുന്നു.  അതിനുശേഷമായിരുന്നു അദ്ദേഹം ഔദ്യോഗികമായി അധികാരത്തിൽ സജീവമായത്. 

Also read: ഇന്ന് വിഷ്ണുവിനെ ഭജിക്കുന്നത് ഏറെ ഉത്തമം 

ഇതിനിടയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെ ചൈനയ്ക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ ഡു വെയ് രണ്ടുദിവസം മുൻപ് മറുപടി നൽകിയിരുന്നു.  ഇസ്രയേലിലെ ചൈനീസ് നിക്ഷേപങ്ങൾ സ്വാർത്ഥ താൽപര്യത്തോടെയാണെന്നും ചൈനീസ് കമ്പനികളുമായി നിർമാണ ആശയവിനിമയ കരാറുകളിൽ ഒപ്പിടുന്നതിനെയും, കോറോണ വൈറസിനെപ്പറ്റിയുള്ള വിവരങ്ങൾ ഒളിച്ചുവച്ച ചൈനീസ് നടപടിയെയും  യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ വിമർശിച്ചിരുന്നു. 

ഇടിനിടയിൽ ഡുവിന്റെ മരണം ഉറക്കത്തിനിടയിൽ സംഭവിച്ചതാണെന്നും സ്വാഭാവിക മരണമായിരുന്നുവെന്നും മെഡിക്കൽ ഓഫീസറെ ഉദ്ധരിച്ച്  ഇസ്രയേൽ ചാനൽ  റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  പക്ഷേ മരണത്തെക്കുറിച്ച് ഇതുവരെ ഒരു  ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 

Trending News