Earthquake: ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

കടലിന്റെ അടിത്തട്ടിൽ നിന്ന് 60 കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാൻ മെട്രോളജിക്കൽ ഏജൻസി അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Mar 17, 2022, 07:06 AM IST
  • മിയാഗി, യമാഗാട്ട എന്നിവിടങ്ങളിൽ തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്നും മുന്നറിപ്പുണ്ട്
  • ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ വരെ ഭൂചനലത്തിന്റെ പ്രകമ്പനം എത്തി
  • കെട്ടിടങ്ങൾ പലതും അപകടകരമായ രീതിയിൽ ആടിയുലഞ്ഞെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു
  • ജപ്പാന്റെ വടക്ക് കിഴക്കൻ തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ശക്തമായി പ്രഹരമേൽപ്പിച്ചേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു
Earthquake: ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖലപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വടക്കൻ ജപ്പാനിലെ ഫുക്കുഷിമ തീരത്തോട് ചേർന്നാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കടലിന്റെ അടിത്തട്ടിൽ നിന്ന് 60 കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാൻ മെട്രോളജിക്കൽ ഏജൻസി അറിയിച്ചു.

മിയാഗി, യമാഗാട്ട എന്നിവിടങ്ങളിൽ തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്നും മുന്നറിപ്പുണ്ട്. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ വരെ ഭൂചനലത്തിന്റെ പ്രകമ്പനം എത്തി. കെട്ടിടങ്ങൾ പലതും അപകടകരമായ രീതിയിൽ ആടിയുലഞ്ഞെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ചിലർ ഇതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ ഉൾപ്പെടെ പങ്കുവച്ചു. ജപ്പാന്റെ വടക്ക് കിഴക്കൻ തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ശക്തമായി പ്രഹരമേൽപ്പിച്ചേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ചില പ്രദേശങ്ങളിൽ ഇതിനോടകം തന്നെ സുനാമി തിരമാലകൾ എത്തിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനത്തെ തുടർന്ന് 20 ലക്ഷം വീടുകളിലേക്കുള്ള വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ടെപ്കോ എന്ന കമ്പനി വഴിയാണ് ടോക്കിയോ ഉൾപ്പെടുന്ന മേഖലയിൽ വൈദ്യുതി വിതരണം നടക്കുന്നത്. 2011 മാർച്ച് 11 ന് സമാനമായ രീതിയിൽ ജപ്പാനിൽ ഭൂചലനമുണ്ടായി. 15,000 ആളുകളാണ് അന്ന് ജപ്പാനിൽ കൊല്ലപ്പെട്ടത്. ഫുക്കുഷിമ ആണവനിലയത്തിനും അന്ന് തകരാർ സംഭവിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News