സൗദി: സര്‍വകലാശാലയില്‍ പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ വിലക്ക് നീക്കി

നിരവധി കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ഒരു രാജ്യമായിരുന്നു സൗദി. പക്ഷെ ഇന്ന് ഈ രാജ്യം മാറ്റത്തിന്‍റെ പാതയിലാണ്. 

Last Updated : Oct 5, 2017, 03:29 PM IST
സൗദി: സര്‍വകലാശാലയില്‍ പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ വിലക്ക് നീക്കി

റിയാദ്: നിരവധി കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ഒരു രാജ്യമായിരുന്നു സൗദി. പക്ഷെ ഇന്ന് ഈ രാജ്യം മാറ്റത്തിന്‍റെ പാതയിലാണ്. 

സ്ത്രീകള്‍ക്കു ഡ്രൈവിങിന് അനുമതി നല്‍കിയതും ദേശീയ ദിനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതുമെല്ലാം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. 

സൗദിയിലെ എല്ലാ സര്‍വകലാശാലാ ക്യാംപസിലും പെണ്‍കുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി.

ഏഴു സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്ന ഫോണ്‍ വിലക്കാണ് മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നു നീക്കിയതെന്നു വിദ്യാഭ്യാസ മന്ത്രി അഹമ്മദ് അല്‍ ഈസ പറഞ്ഞു. ബാഗില്‍ മൊബൈല്‍ ഫോണുണ്ടോ എന്നു പരിശോധിക്കുന്നതും അവ പിടിച്ചെടുക്കുന്നതും നീതീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. 

Trending News