ഐക്യ രാഷ്ട്ര സംഘടനയുടെ (United Nations) സെക്യൂരിറ്റി കൗൺസിൽ മ്യാന്മറിൽ പ്രക്ഷോഭകാരികൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് കൊണ്ട് രംഗത്തെത്തി. മ്യാന്മറിൽ ജനാധിപത്യം തിരിച്ച് കൊണ്ടുവരാൻ തങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും യുഎൻ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചിരുന്നു.
മ്യാന്മറിലെ (Myanmar) ആവർത്തിച്ച് നടക്കുന്ന ആക്രമണങ്ങളിൽ യുഎൻ സെക്യൂരിറ്റി കൗൺസിൽ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. യുകെയും മറ്റ് രാജ്യങ്ങളും ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഈ കൊലപാതകങ്ങളെ അപലപിക്കുകയും ഇതിനെതിരെ നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തപ്പോൾ ചൈന സംഭവത്തിന്റെ പ്രധാന്യം കുറച്ച് കാട്ടാനാണ് ശ്രമിച്ചതെന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചു.
വിവിധ രാജ്യങ്ങൾ ഒരുമിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ ഇവ കൊലപാതകങ്ങൾ ആണെന്ന് ഊന്നൽ നൽകി പറഞ്ഞിരുന്നു. അതിനാൽ തന്നെ നടപടികൾ അത്യാവശ്യമാണെന്നും അറിയിച്ചിരുന്നു. എന്നാൽ ചൈന കൊലപാതകങ്ങൾ എന്ന വാക്കിനെ മാറ്റി മരണങ്ങൾ എന്ന് ആകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് കാരണം ചൈന (China) സംഭവത്തിന്റെ ഗൗരവത്തെ കുറച്ച് കാണുന്നത് മൂലമാണെന്നും പശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചു.
സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ എന്നിവർക്കെതിരെ ഉൾപ്പടെ നടത്തി വരുന്ന ആക്രമണങ്ങളെയാണ് യുഎൻ (UN) സെക്യൂരിറ്റി കൗൺസിൽ അപലപിച്ചത്. അത്കൂടാതെ ആരോഗ്യ വിദഗ്ദ്ധർ, പത്രപ്രവർത്തകർ എന്നിവർ ഉൾപ്പടെയുള്ളവർക്ക് അനുമതി നിഷേധിക്കുന്നതിലും സെക്ക്യൂരിറ്റി കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു. അതുമാത്രമല്ല സൈനിക ഭരണകൂടത്തോട് ആക്രമണങ്ങൾ പരമാവധി ഒഴിവാക്കണമെന്നും സെക്യൂരിറ്റി കൗൺസിൽ ആവശ്യപ്പെട്ടു.
ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. പട്ടാള ഭരണത്തിനെതിരെ മ്യാന്മറിൽ പ്രതിഷേധം തുടർന്ന് വരികയാണ്. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരുന്നു. തങ്ങൾക്ക് പട്ടാള ഭരണം വേണ്ടെന്നും ജനാധിപത്യം മതിയിയെന്നുമാണ് പ്രതിഷേധിക്കുന്നവരുടെ (Protestors) ആവശ്യം. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ മ്യാന്മറിൽ ഇന്റർനെറ്റും ഫോൺ സർവീസുകളും നിർത്തിവെച്ചിരുന്നെങ്കിലും പിറ്റേ ദിവസം പുനസ്ഥാപിച്ചു.
ALSO READ: US Racism: വംശീയാക്രമണം നടത്തിയ ആള്‍ പിടിയില്‍, ഇത്തവണ ഇരയായത് ഏഷ്യൻ അമേരിക്കൻ വംശജയായ വൃദ്ധ
ഇത് കൂടാതെ പ്രതിഷേധത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഈ പ്രതിഷേധങ്ങളും അനുബന്ധ പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയാതിരിക്കാൻ മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. മ്യാൻമറിലെ 5 പ്രാദേശിക മാധ്യമങ്ങളുടെ ലൈസൻസ് റദ്ധാക്കിയതായി ആണ് മ്യാന്മാർ സൈനിക ഭരണകൂടം (Military Coup) അറിയിച്ചിരുന്നു. മിസ്‌സീമ, ഡിവിബി, ഖിത് തിത് മീഡിയ, മ്യാന്മാർ നൗ, 7ഡേ ന്യൂസ് എന്നീ മാധ്യമങ്ങളുടെ ലൈസൻസാണ് റദ്ധാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...