Sabarimala Virtual Q : ശബരിമല വിർച്വൽ ക്യൂ ഇനി ദേവസ്വം ബോർഡിന്

Sabarimala Virtual Queue ഹൈക്കോടതി വിധി അംഗീകരിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്. എന്നാൽ സംവിധാനത്തിന്റെ നിയന്ത്രണത്തിലും തീർഥാടകരുടെ സൂക്ഷ്മ പരിശോധനയിലും  പോലീസിന്റെ സഹായം തുടരും. 

Written by - Zee Malayalam News Desk | Last Updated : Jul 11, 2022, 03:02 PM IST
  • വിർച്വൽ ക്യൂവിന് ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കും.
  • ഇതിനായി ഐടി വിഭാഗം ശക്തിപ്പെടുത്തും.
  • വിർച്വൽ ക്യു സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് ആവശ്യമായ പരിശീലനം പോലീസ് നൽകും.
  • ആവശ്യമെങ്കിൽ താൽക്കാലിക സാങ്കേതിക സഹായവും പോലീസിൽ നിന്നും ഉറപ്പാക്കും.
Sabarimala Virtual Q : ശബരിമല വിർച്വൽ ക്യൂ ഇനി ദേവസ്വം ബോർഡിന്

തിരുവനന്തപുരം : ശബരിമല തീർഥാടകർക്കായി പോലീസ് ആവിഷ്ക്കരിച്ച വിർച്വൽ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറാൻ ഉന്നതതല യോഗത്തിൽ തീരുമാനം. ഹൈക്കോടതി വിധി അംഗീകരിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്. എന്നാൽ സംവിധാനത്തിന്റെ നിയന്ത്രണത്തിലും തീർഥാടകരുടെ സൂക്ഷ്മ പരിശോധനയിലും  പോലീസിന്റെ സഹായം തുടരും. 

വിർച്വൽ ക്യൂവിന് ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കും. ഇതിനായി ഐടി വിഭാഗം ശക്തിപ്പെടുത്തും. വിർച്വൽ ക്യു സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് ആവശ്യമായ പരിശീലനം പോലീസ് നൽകും. ആവശ്യമെങ്കിൽ താൽക്കാലിക സാങ്കേതിക സഹായവും പോലീസിൽ നിന്നും ഉറപ്പാക്കും. 

ALSO READ : ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ; സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കെ.അനന്തഗോപന്‍

പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രവും സ്പോട്ട് ബുക്കിംഗ് കേന്ദ്രവും തുടരും. ഉത്സവ സീസണുകളിൽ 11 കേന്ദ്രങ്ങളിൽ പോലീസ് നടപ്പാക്കി വരുന്ന സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഇനി മുതൽ ദേവസ്വം ബോർഡ് ഏറ്റെടുത്തു നടത്തും. അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് പോലീസ് സഹായം ഉറപ്പ് വരുത്തും. 

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പാലനത്തിനും ഭീഷണികളുണ്ടായാൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന്  പോലീസിന്റെ നിയന്ത്രണം കൂടി ആവശ്യമുണ്ടെന്ന് യോഗം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപൻ , ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് തുടങ്ങിയവർ പങ്കെടുത്തു.  

ALSO READ : ശബരിമലയിലെ വിർച്വൽ ക്യു സംവിധാനം; 3 മാസത്തെ കാലതാമസം വേണ്ടിവരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

സൗജന്യമായി ടിസിഎസ് നിർമിച്ച് നൽകിയ വിർച്വൽ ക്യൂ സംവിധാനം 2010ൽ എഡിജിപി പി ചന്ദ്രശേഖരനാണ് ഏർപ്പെടുത്തുന്നത്. നിർബന്ധമല്ലയിരുന്ന സംവിധാനം കോവിഡ് ബാധയെ തുടർന്ന് കേരള പോലീസ് കർശനമാക്കുകയായിരുന്നു. പിന്നീട് വൃച്വൽ ക്യൂ സംവിധാനത്തിന്റെ അവകാശം സ്വന്തമാക്കാൻ തിരുവിതാം കൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി വിർച്വൽ ക്യു സംവിധാനം ദേവസ്വത്തെ ഏൽപ്പിക്കാൻ കേരള പോലീസിന് നിർദേശം നൽകി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News