7th Pay Commission: ഇനിയും ക്ഷാമബത്ത കൂട്ടും, പ്രതീക്ഷയിൽ കേന്ദ്ര ജീവനക്കാർ

സർക്കാരിന്റെ പ്രഖ്യാപനത്തിന് മാർച്ച് വരെ കാത്തിരിക്കണമെന്നാണ് ചില റിപ്പോർട്ടുകൾ. ഡിസ്കൗണ്ട് നിരക്കിൽ 4 ശതമാനം മുതൽ  50 ശതമാനം വരെ വർധനയാണ് നിലവിലെ പ്രതീക്ഷ.

Written by - Zee Malayalam News Desk | Last Updated : Jan 26, 2024, 01:04 PM IST
  • എന്നാൽ സർക്കാരിന്റെ പ്രഖ്യാപനത്തിന് മാർച്ച് വരെ കാത്തിരിക്കണമെന്നാണ് ചില റിപ്പോർട്ടുകൾ
  • ഡിസ്കൗണ്ട് നിരക്കിൽ 4 ശതമാനം മുതൽ 50 ശതമാനം വരെ വർധനയാണ് നിലവിലെ പ്രതീക്ഷ
  • കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധിപ്പിക്കുന്നത് എഐസിപിഐ സൂചികയെ അടിസ്ഥാനമാക്കിയാണ്
7th Pay Commission: ഇനിയും ക്ഷാമബത്ത കൂട്ടും, പ്രതീക്ഷയിൽ കേന്ദ്ര ജീവനക്കാർ

ക്ഷാമബത്ത അടക്കമുള്ളവയുടെ പ്രഖ്യാപനങ്ങൾ കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കായിതാ ഒരു സന്തോഷവാർത്ത. ജീവനക്കാരുടെ ക്ഷാമബത്ത അലവൻസിൽ  4 ശതമാനം വരെ  വർധന ഉണ്ടായേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരി 31ന് ഇത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാവും. ഇങ്ങനെ വന്നാൽ 2024-ലെ ഏറ്റവും ആദ്യത്തെ ക്ഷാമബത്ത പ്രഖ്യാപനം ആയിരിക്കും ഇത്. 

എന്നാൽ സർക്കാരിന്റെ പ്രഖ്യാപനത്തിന് മാർച്ച് വരെ കാത്തിരിക്കണമെന്നാണ് ചില റിപ്പോർട്ടുകൾ. ഡിസ്കൗണ്ട് നിരക്കിൽ 4 ശതമാനം മുതൽ  50 ശതമാനം വരെ വർധനയാണ് നിലവിലെ പ്രതീക്ഷ. . എന്നാൽ സർക്കാർ അനുമതി ലഭിച്ചതിന് ശേഷമായിരിക്കും ജീവനക്കാർക്കായി ഇത് നടപ്പാക്കുക. കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധിപ്പിക്കുന്നത്  എഐസിപിഐ സൂചികയെ അടിസ്ഥാനമാക്കിയാണ്. ഇത് അർദ്ധവാർഷിക അടിസ്ഥാനത്തിൽ വർഷത്തിൽ രണ്ടുതവണ വർദ്ധിപ്പിക്കുന്നു

ജനുവരി മാസത്തെ ഡിയർനസ് അലവൻസ് മുൻവർഷത്തെ ജൂലൈ മുതൽ ഡിസംബർ വരെയുള്ള എഐസിപിഐ സൂചികയുടെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്, ജനുവരി മുതൽ ജൂൺ വരെയുള്ള എഐസിപിഐ സൂചികയുടെ അടിസ്ഥാനത്തിലാണ് ജൂലൈ മാസത്തെ ഡിയർനസ് അലവൻസ് കണക്കാക്കുന്നത്. നവംബർ വരെയുള്ള എഐസിപിഐ ഡാറ്റയുടെ അടിസ്ഥാനത്തിൽ പണപ്പെരുപ്പം കുറഞ്ഞത് 50 ശതമാനത്തിലെത്തുമെന്ന് വ്യക്തമാണ്. ഡിസംബറിലെ കണക്കുകൾ വന്നാലേ പൂർണ്ണമായ കണക്ക് അറിയാനാകൂ. നിലവിൽ ജീവനക്കാർക്ക് 46% ഡിഎയാണ് നൽകുന്നത്.

ചെറിയൊരു ഡിഎ കണക്ക്

ജൂലൈ 2023-      47.14
ആഗസ്റ്റ് 2023-     47.97
സെപ്റ്റംബർ-   48.54
ഒക്ടോബർ -    49.08
നവംബർ   -       49.68
ഡിസംബർ  -   50.49

ഇത് ഡിസംബറിലെ പ്രതീക്ഷിത ഡിഎ നിരക്കാണ്. നവംബറിലെ നിരക്ക് 49.68 ആയതിനാൽ എന്തായാലും ഇനി മുതൽ 50.49-ലേക്ക് എത്തും.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News