ഒരു കോടിയിലധികം വരുന്ന കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു സന്തോഷവാർത്ത. ദീപാവലിക്ക് മുമ്പ് കേന്ദ്ര ജീവനക്കാർക്ക് നവംബറിലെ ശമ്പളത്തിൽ ക്ഷാമബത്ത വർദ്ധനയുടെ ആനുകൂല്യം ലഭിക്കും. നവരാത്രിക്ക് മുമ്പ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎയും ഡിആറും വർധിപ്പിക്കുമെന്നാണ് സൂചന.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഡിഎ വർദ്ധന പ്രഖ്യാപിച്ചത്. അത് കൊണ്ട് തന്നെ ഇത്തവണയും ഡിഎ വർദ്ധന സെപ്റ്റംബർ അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇങ്ങനെ സംഭവിച്ചാൽ ജീവനക്കാരുടെ ശമ്പളത്തിൽ വലിയ മാറ്റമുണ്ടാകും. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ല.
3% ഡിഎ വർദ്ധന
എഐസിപിഐ സൂചികയുടെ അർദ്ധവാർഷിക ഡാറ്റയെ ആശ്രയിച്ചാണ് ജനുവരി, ജൂലൈ മാസങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നിരക്കുകൾ പരിഷ്കരിക്കുന്നത്. ജനുവരിയിലെ നിരക്കുകൾ പുതുക്കി, ഇപ്പോൾ 2023 ജൂലൈയിലെ പുതിയ നിരക്കുകൾ പുറത്തിറക്കും. 2023 ജനുവരി മുതൽ ജൂൺ വരെയുള്ള എഐസിപിഐ സൂചിക ഡാറ്റ അനുസരിച്ച്, ഡിഎ 3 ശതമാനം വർദ്ധിപ്പിക്കും. ഇതിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര സർക്കാരാണ്. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര ജീവനക്കാർക്ക് നിലവിൽ ആകെ 42 ശതമാനം ഡിഎയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്.
ദീപാവലിക്ക് മുമ്പ് ആനുകൂല്യങ്ങൾ
സെപ്തംബർ 27ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ മൂന്ന് ശതമാനം ഡിഎയും ഡിആറും വർധിപ്പിക്കാനുള്ള നിർദ്ദേശം വന്നേക്കുമെന്നാണ് ഏറ്റവും പുതിയ മാധ്യമ റിപ്പോർട്ടുകൾ. അനുമതി ലഭിച്ചാൽ കേന്ദ്ര ജീവനക്കാരുടെ ഡിഎ 42 ശതമാനത്തിൽ നിന്ന് 45 ശതമാനമായി. 2023 ജൂലൈ 1 മുതൽ ഇത് നടപ്പിലാക്കിയാൽ ജീവനക്കാർക്കും പെൻഷൻകാർക്കും ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ 3 മാസത്തെ കുടിശ്ശിക ലഭിക്കും. 47.58 ലക്ഷം ജീവനക്കാർക്കും ഏകദേശം 69.76 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുമൂലം ജീവനക്കാരുടെ ശമ്പളം 27000 രൂപയിൽ നിന്ന് 70000 രൂപയായി ഉയരും.
ക്ഷാമബത്ത കണക്കാക്കുന്നത്
കേന്ദ്ര ഗവൺമെന്റ് ജീവനക്കാരുടെ ഡിഎ കണക്കാക്കുന്നത് ഉപഭോക്തൃ വില സൂചികയുടെ (സിപിഐ-ഐഡബ്ല്യു) അടിസ്ഥാനത്തിലാണ്, ഇതിനായി ഒരു നിശ്ചിത ഫോർമുലയുണ്ട്. കഴിഞ്ഞ 12 മാസത്തെ ശരാശരി CPI-IW 382.32 ആണ്, ഇതിന് കീഴിൽ DA 46.24 ശതമാനമായിരിക്കും. കഴിഞ്ഞ തവണ ഇത് 42.37 ശതമാനമായിരുന്നു, അതിനാൽ 2023 ജൂലൈയിൽ ഡിഎ 3.87 ശതമാനം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...