ഹോളിയോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും ക്ഷാമബത്ത വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ റിപ്പോർട്ടുകൾ പ്രകാരമുള്ള വർധനവ് പ്രഖ്യാപനം മോദി സർക്കാരിന്റെ ഭാഗത്ത് നിന്നും ഹോളിക്ക് മുമ്പായി ഉണ്ടായതുമില്ല. ഇപ്പോൾ സർക്കാർ ജീവനക്കാരുടെ ചോദ്യം ഇനി എപ്പോഴാണ് തങ്ങളുടെ ക്ഷാമബത്ത ഉയർത്തുകയെന്നാണ്. റിപ്പോർട്ടുകൾ പ്രകാരം കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് നാല് ശതമാനം ഡിഎ (ഡിയർനെസ് അലവൻസ്) വർധിപ്പിച്ച് നൽകുമെന്നായിരുന്നു. അതായത് ക്ഷാമബത്ത 38 ശതമാനത്തിൽ നിന്നും 42 ശതമാനമായി ഉയർത്തുമെന്ന്.
ഈ വർഷത്തെ തങ്ങളുടെ ആദ്യ ക്ഷാമബത്ത വർധനവാണ് കേന്ദ്ര സർക്കാർ ജീവനക്കാർ കാത്തിരിക്കുന്നത്. ഡിഎ വർധനവിനോടൊപ്പം പെൻഷൻ ഉപയോക്താക്കളുടെ ഡിആറും (ഡിയർനെസ് റിലീഫ്) സർക്കാർ ഉയർത്തുന്നതാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ജീവനക്കാരും പെൻഷൻ ഉപയോക്തക്കളും ആ വർധനവ് ഇനി എന്നാണെന്ന് അറിയാൻ കാത്തിരിക്കുകയാണ്.
ALSO READ : LPG Price: ഹോളിയ്ക്ക് മുന്നേ സന്തോഷവാർത്ത.. ഗ്യാസ് സിലണ്ടർ ഈ ആപ്പിലൂടെ ബുക്ക് ചെയ്യൂ ലഭിക്കും ക്യാഷ് ബാക്ക്!
ഡിഎ വർധനവ് എപ്പോൾ?
സർക്കാർ ജീവനക്കാർക്ക് കേന്ദ്രം ഒരു ഹോളി സമ്മാനമായി ഡിഎ വർധനവ് നൽകുമെന്നായിരുന്നു മാധ്യമങ്ങളിൽ നിലനിന്നിരുന്ന റിപ്പോർട്ടുകൾ. ഇനി ഇപ്പോൾ പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭിത്തിൽ ഉണ്ടാകുമെന്നാണ് ബിസിനെസ് മാധ്യമങ്ങൾ നൽകുന്ന സൂചന.
ഡിഎ വർധനവ് എത്ര?
നിലവിൽ 38 ശതമാനം ക്ഷാമബത്തയാണ് സർക്കാർ ജീവനക്കാർക്ക് കേന്ദ്രം നൽകുന്നത്. ഏറ്റവും അവസാനം 2022 ജൂലൈ ക്ഷാമബത്ത നാല് ശതമാനമാണ് ഉയർത്തിയത്. അതിനാൽ ഇത്തവണയും നാല് ശതമാനം ഡിഎ വർധിപ്പിച്ച് 42 ശതമാനമാക്കി ഉയർത്തിയേക്കും.
രാജ്യത്തിന്റെ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷാമബത്ത കേന്ദ്ര സർക്കാർ വർധിപ്പിച്ച് നൽകുന്നത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം മൂലം അവരുടെ ശമ്പള/പെൻഷൻ വരുമാനത്തിന്റെ മൂല്യത്തിലുണ്ടായ ഇടിവ് നികത്താൻ കേന്ദ്രം ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ/ഡിആർ നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...