Crime News: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി; പ്രതി അറസ്റ്റിൽ

Chavakkad Pocso: കുട്ടി താമസിക്കുന്ന വീടിനടുത്തുള്ള ഒഴിഞ്ഞ വീട്ടിൽ വെച്ചാണ് ഇയാൾ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്

Written by - Zee Malayalam News Desk | Last Updated : Mar 17, 2023, 04:54 PM IST
  • വയനാട്ടിലുളള മത സ്ഥാപനത്തിനു വേണ്ടി പണം പിരിക്കുന്നയാളാണ് പിടിയിലായ ഹാഷിം
  • പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു
Crime News: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി  വിരുദ്ധ പീഡനത്തിരയാക്കി; പ്രതി അറസ്റ്റിൽ

ചാവക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി  വിരുദ്ധ പീഢനത്തിനിരയാക്കിയ പ്രതി പിടിയിൽ. മാള,തിരുമുക്കുളം മതിരിപ്പള്ളി കുണ്ടൂർ  പ്ലാക്കൽ വീട്ടിൽ ഹാഷിം (48) ആണ് അറസ്റ്റിലായത്. വീടിനടുത്തുള്ള ഒഴിഞ്ഞ വീട്ടിൽ വെച്ചാണ് ഇയാൾ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.വയനാട്ടിലുളള മത സ്ഥാപനത്തിനു വേണ്ടി പണം പിരിക്കുന്നയാളാണ് പിടിയിലായ ഹാഷിം.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ  കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. ചാവക്കാട് സബ് ഇൻസ്പെക്ടർ ഡി.വൈശാഖ് , സീനിയർ സിവിൽ പോലീസ് ഓഫീസർ സന്ദീപ്, സിപിഒമാരായ ജയകൃഷ്ണൻ, ബൈജു, നസൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സംഭവത്തെ പറ്റി കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.

ഡൽഹിയിൽ വാടക വീടിനുള്ളിൽ യുവതിയുടെ മൃതദേഹം, കഴുത്തറുത്ത നിലയില്‍

ഡൽഹിയില്‍ യുവതി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലിയില്‍. വടക്കുകിഴക്കൻ ഡൽഹിയിലെ കരവാൽ നഗർ ഏരിയയിലാണ് സംഭവം നടന്നിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ 25 കാരിയായ നിഷ എന്ന യുവതിയെ  വാടക വീട്ടിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. നിഷയുടെ കഴുത്തിൽ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് അറുത്ത് കൊലപ്പെടുത്തിയതാകാമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News