Crime News: വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ

Robbery News: കവര്‍ച്ചയില്‍ ഇയാളോടൊപ്പം ഉള്‍പ്പെട്ട മറ്റ് മൂന്നു പ്രതികളെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.  കുറ്റകൃത്യത്തിനു ശേഷം പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോകുകയായിരുന്നു പ്രതിയായ സന്തോഷ് കുമാര്‍

Written by - Zee Malayalam News Desk | Last Updated : Jun 23, 2023, 05:27 AM IST
  • ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയിൽ
  • കവര്‍ച്ചയില്‍ ഇയാളോടൊപ്പം ഉള്‍പ്പെട്ട മറ്റ് മൂന്നു പ്രതികളെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു
Crime News: വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ

ആലപ്പുഴ: ചെറിയനാട് ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ. വെണ്മണി പൊലീസ് 2013 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയായ കൊല്ലം സ്വദേശി സന്തോഷ് കുമാറിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

Also Read: കോഴിക്കോട് ബീച്ചിൽ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ക്വട്ടേഷൻ നേതാവും സംഘവും പിടിയില്‍

കവര്‍ച്ചയില്‍ ഇയാളോടൊപ്പം ഉള്‍പ്പെട്ട മറ്റ് മൂന്നു പ്രതികളെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യത്തിനു ശേഷം പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോകുകയായിരുന്നു പ്രതിയായ സന്തോഷ് കുമാര്‍. ഈ കവര്‍ച്ചാ സംഘം 2013 ല്‍ ചെങ്ങന്നൂര്‍, മാവേലിക്കര, വെണ്മണി, നൂറനാട് പ്രദേശത്ത് നിരവധി ഭവനഭേദനങ്ങള്‍ നടത്തി കവര്‍ച്ച നടത്തിയിരുന്നു. അറസ്റ്റിലായ പ്രതി സന്തോഷ് കുമാര്‍ കൊല്ലം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി മോഷണക്കേസുകളിലെ മുഖ്യ പ്രതിയാണ്.

എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി അറസ്റ്റിൽ

എംഡിഎംഎയുമായി പെരുമ്പാവൂർ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥി അറസ്റ്റിൽ. കൈതപൊയിലിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ പെരുമ്പാവൂര്‍ കണ്ണന്തറ പട്ടരുമഠം വെങ്ങോല സ്വദേശി മുഹമ്മദ് നൗഫിനെയാണ്  താമരശ്ശേരി പോലീസ് പിടികൂടിയത്.

Also Read: ലക്ഷ്മീദേവിയുടെ കടാക്ഷം എപ്പോഴും ഉണ്ടാകും ഈ രാശിക്കാർക്ക്, ലഭിക്കും വാൻ സമ്പൽസമൃദ്ധി!

നൗഫിനെ മയക്കുമരുന്ന് വില്‍പ്പനക്കുള്ള ശ്രമത്തിനിടെ അടിവാരത്തുവെച്ചാണ് പിടികൂടിയത്. സംഭവത്തെ തുടർന്ന് 6.67 ഗ്രാം എംഡിഎംഎയും ഇലക്‌ട്രോണിക് ത്രാസും ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടികൂടി. അടിവാരം പെട്രോള്‍ പമ്പിന് സമീപത്ത് കഴിഞ്ഞദിവസം അര്‍ധരാത്രിയിലാണ് സംഭവം നടന്നത്.  നൗഫിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടർന്നുള്ള പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയതും അറസ്റ്റ് ചെയ്തതും.  താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News