Actor bala Arrested: മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ

Bala Arrested By Kadavanthra Police: ആദ്യ ഭാര്യ നൽകിയ പരാതിയിൽ ഇന്ന് പുലർച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ നിന്നുമാണ് ബാലയെ കസ്റ്റഡിയിലെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Oct 14, 2024, 07:31 AM IST
  • മുന്‍ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രശസ്ത നടന്‍ ബാല അറസ്റ്റില്‍
  • കടവന്ത്ര പോലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്
Actor bala Arrested: മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ

കൊച്ചി: മുന്‍ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രശസ്ത നടന്‍ ബാല അറസ്റ്റില്‍. കടവന്ത്ര പോലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവരെയും അറസ്റ്റ് ചെയ്തതായിട്ടാണ് റിപ്പോർട്ട്. 

Also Read: ആ പ്രസ്താവന തെറ്റ്, പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം'; ചെകുത്താന് ബാലയുടെ വക്കീൽ നോട്ടീസ്

ഇന്ന് പുലര്‍ച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ നിന്നുമാണ് പോലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തി എന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി. 

Also Read: മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, കർക്കടക രാശിക്കാർക്ക് ലാഭ നേട്ടങ്ങളുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!

സ്ത്രീത്വത്തെ അപമാനിക്കൽ, ജെ ജെ ആക്ട്, വിശ്വാസവഞ്ചന എന്നീ വകുപ്പുകൾ ബാലയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്.  മുന്‍ ഭാര്യയുമായുള്ള പ്രശ്‌നം ബാല സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. വീഡിയോകളില്‍ അപകീര്‍ത്തിപരമായ തരത്തിലുള്ള പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. കുട്ടിയെ പറ്റി നടത്തിയ പരാമര്‍ശങ്ങളും കേസിനാസ്പദമായിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News