പാമ്പാടിയിൽ പോലീസുകാരനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ; ഭർത്താവിനെ പോലീസുകാർ ക്രൂരമായി മർദ്ദിച്ചുയെന്ന് പ്രതിയുടെ ഭാര്യ

Attack on Police in Kottayam : മദ്യാപാനിയായ പ്രതിയെ ഡി-അഡിക്ഷൻ സെന്ററിലാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയിലാണ് പോലീസ് സംഭവ സ്ഥലത്ത് പോകുന്നത്

Written by - Zee Malayalam News Desk | Last Updated : May 18, 2023, 09:27 PM IST
  • സാം വീട്ടിൽ മദ്യപച്ചെത്തി ബഹളം ഉണ്ടാക്കുന്നുവെന്നും ഇയാളെ ഡി അഡിക്ഷൻ സെന്റർലേക്ക് മാറ്റാനുള്ള സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിയുടെ ഭാര്യ പാമ്പാടി പോലീസിന് പരാതി നൽകിയിരുന്നു.
  • ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്നേ ദിവസം വൈകിട്ട് പോലീസ് സംഭവസ്ഥലത്ത് എത്തിയത്.
പാമ്പാടിയിൽ പോലീസുകാരനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ; ഭർത്താവിനെ പോലീസുകാർ ക്രൂരമായി മർദ്ദിച്ചുയെന്ന് പ്രതിയുടെ ഭാര്യ

കോട്ടയം : പാമ്പാടിയിൽ പോലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി. പാമ്പാടി പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഓ ജിബിനെ ആക്രമിച്ച കേസിലെ പ്രതിയായ സാം സക്കറിയയെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് പോലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സാം വീട്ടിൽ മദ്യപച്ചെത്തി ബഹളം ഉണ്ടാക്കുന്നുവെന്നും ഇയാളെ ഡി അഡിക്ഷൻ സെന്റർലേക്ക് മാറ്റാനുള്ള സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിയുടെ ഭാര്യ പാമ്പാടി പോലീസിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്നേ ദിവസം വൈകിട്ട് പോലീസ് സംഭവസ്ഥലത്ത് എത്തിയത്.

എന്നാൽ പോലീസുമായി സംസാരിക്കുന്നതിനിടെ സാമും പോലീസ് ഉദ്യോഗസ്ഥനും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ സീനിയർ സിപിഓ ജിബിന് സാമിന്റെ ആക്രമണത്തിൽ മൂക്കിന് സാരമായി പരിക്കേറ്റു. ഇതിനു പിന്നാലെ സാമിനെതിരെ പാമ്പാടി പോലീസ് കേസെടുത്തെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

ALSO READ : കൊച്ചിയിൽ പോലീസ് സംഘത്തെ ആക്രമിച്ച സംഭവം: റീൽസ് താരവും കൂട്ടാളിയും പിടിയിൽ

അതേസമയം പോലീസ് ഉദ്യോഗസ്ഥർ സാമിനെ ക്രൂരമായി മാർദ്ദിച്ചു എന്ന് കാണിച്ച് സാമിന്റെ ഭാര്യ രംഗത്തെത്തി. താൻ ഡി എഡിഷൻ സെന്ററിൽ മാത്രം ഭർത്താവിനെ എത്തിച്ചു നൽകണമെന്നാണ് പോലീസിനോട് ആവശ്യപ്പെട്ടത്. എന്നാൽ പോലീസ് തന്റെ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചു എന്നും സാമിന്റെ ഭാര്യ പറയുന്നു. സംഭവത്തിൽ കോട്ടയം ജില്ലാ പോലിസ് മേധാവിക്ക് ഇവർ പരാതി നൽകി.

കഴിഞ്ഞ മൂന്നു ദിവസങ്ങളായി ജിബിനെ ആക്രമിച്ച ശേഷം സാം ഒളിവിൽ പോയിരിക്കുകയായിരുന്നു. ഇയാളെ ഇന്നലെ മെയ് 17 രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് പോലീസ് പിടികൂടിയത്. കോട്ടയം മെഡിക്കൽ കോളേജിൽ പോലീസിന്റെ മർദ്ദനത്തിൽ പരിക്കേറ്റുവെന്ന് കാണിച്ചാണ് ഇയാൾ ചികിത്സയിൽ പ്രവേശിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News