ബെംഗളൂരു: കര്‍ണാടകത്തിലെ ഹുന്‍സൂരില്‍ ഇതരമതസ്ഥനുമായി പ്രണയത്തിലായ സഹോദരിയെ സഹോദരൻ തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. മകളെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്കും ദാരുണാന്ത്യം. സംഭവം നടന്നത് ചൊവ്വാഴ്ച രാത്രി മാരുര്‍ ഗ്രാമത്തിലാണ്.
Also Read: ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റദ്ദ് ചെയ്‌ത യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മർദ്ദനം; സംഭവം ബെംഗളൂരുവിൽ
രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ധനുശ്രീയും അമ്മ അനിതയുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ബുധനാഴ്ച രാവിലെയാണ് കണ്ടെത്തിയത്. സംഭവത്തില്‍ ധനുശ്രീയുടെ സഹോദരന്‍ നിതിനെ പോലീസ് അറസ്റ്റുചെയ്തു. സംഭവ ദിവസം അതായത് ചൊവ്വാഴ്ച വൈകീട്ട് അയല്‍ ഗ്രാമത്തിലുള്ള ബന്ധു വീട്ടിലേക്ക് പോകാമെന്നും പറഞ്ഞാണ് നിതിന്‍ ധനുശ്രീയെയും അമ്മയെയും ബൈക്കില്‍ കൊണ്ടുപോയത്. പോകുന്ന വഴിക്ക് തടാകത്തിനടുത്ത് ബൈക്ക് നിര്‍ത്തിയശേഷം നിതിൻ ധനുശ്രീയെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ഇതുകണ്ട അമ്മ ധനുശ്രീയെ രക്ഷിക്കാനായി തടാകത്തില്‍ ചാടുകയായിരുന്നു.
Also Read: ജനുവരി അവസാനം 3 രാജയോഗങ്ങൾ; ഈ രാശിക്കാർക്ക് ലഭിക്കും ഐശ്വര്യ നേട്ടങ്ങൾ!
ഇതിനു ശേഷം വീട്ടിലെത്തിയ നിതിന്‍ പിതാവ് സതീഷിനെ വിവരം അറിയിക്കുകയും പിതാവിനെക്കൂട്ടി തടാകത്തിലെത്തി ധനുശ്രീയെ തള്ളിയിട്ട സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. ശേഷം നടത്തിയ തിരച്ചിലിനൊടുവില്‍ ബുധനാഴ്ച രാവിലെ മൃതദേഹങ്ങള്‍ കണ്ടെത്തി. ധനുശ്രീ ഇതരമതസ്ഥനെ പ്രണയിക്കുന്നതിന്റെ പേരില്‍ നിതിന്‍ ദിനവും വഴക്കുണ്ടാക്കുമായിരുന്നുവെന്ന് പിതാവ് പോലീസിനോട് പറഞ്ഞു.
Also Read: Mahakshmi Rajayoga: ശുക്രന്റെ രാശിമാറ്റത്തിലൂടെ മഹാലക്ഷ്മി യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും!
അടുത്ത ഗ്രാമത്തിലെ ഒരു മുസ്ലിം യുവാവുമായിട്ടായിരുന്നു നിതീഷിന്റെ സഹോദരി ധനുശ്രീയ്ക്ക് പ്രണയം. അയാളെ വിവാഹം കഴിക്കാനായിരുന്നു ധനുശ്രീയുടെ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ സഹോദരനും സഹോദരിയും തമ്മിൽ തർക്കം പതിവായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് അയൽക്കാർ തന്നെ പരിഹസിച്ചിരുന്നുവെന്നും അതിൽ താൻ അസ്വസ്ഥനായിരുന്നുവെന്നും നിതീഷ് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. നിതീഷ് പലതവണ സഹോദരിയെ ഈ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ധനുശ്രീ അത് കൂട്ടാക്കിയില്ല. ഒടുവിൽ നാണക്കേട് ഒഴിവാക്കാൻ അവൻ തന്റെ സഹോദരിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.