)
തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട. തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എക്സൈസ് 5.096 ഗ്രാം എംഡിഎംഎയുമായി പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ആസിഫിനെ അറസ്റ്റ് ചെയ്തു.
സംശയം തോന്നിയതിനെ തുടർന്ന് യുവാവിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സുരേഷ് പിയുടെ നേതൃത്വത്തിൽ (ഗ്രേഡ്) അസി: എക്സൈസ് ഇൻസ്പെക്ടർമാരായ രാജീവൻ പച്ചക്കൂട്ടത്തിൽ, രാജേഷ്.കെ, (ഗ്രേഡ്) പ്രിവൻ്റീവ് ഓഫീസർ ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫീസർ റെനിൽ കൃഷ്ണൻ.പി.പി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽ കുമാർ.സി.വി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞദിവസം തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിലും എംഡിഎംഎ പിടികൂടിയിരുന്നു. സംഭവത്തിൽ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കർണ്ണാടക സ്വദേശികളായ ഉമ്മർ ഫാറൂഖ്, സിദ്ധിഖ് എ എച്ച് എന്നിവരുടെ കൈകളിൽ നിന്നും 100 ഗ്രാം വീതം എംഡിഎംഎയുമായാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത് എ യുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന നാണത്. ബംഗളൂരുവില നിന്ന് കൊണ്ടുവരികയായിരുന്ന എംഡിഎംഎ മലപ്പുറത്ത് എത്തിക്കാനായിരുന്നു പ്രതികൾക്ക് കിട്ടിയ നിർദ്ദേശമെന്നാണ് മൊഴി.
ഇവരുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസും ചെക്ക് പോസ്റ്റ് ടീമും ചേർന്ന് സംയുക്തമായിട്ടാണ് പ്രതികളെ പൊക്കിയത്. എംഡിഎംഎ കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയർ കാർ എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇലക്ഷൻ സ്ക്വാഡിലെ ഓഫീസറായ ജൂനിയർ സൂപ്രണ്ട് ഷാജി. ജി.കെ, എക്സൈസ് പാർട്ടിയിൽ ഓഫീസർ എം. ബി.ഹരിദാസ് ,ജോണി. കെ. ജിനോഷ് . പി .ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കൃഷ്ണൻ, ധന്വന്ത് കെ.ആർ, അജയ് കെ. എ , എക്സൈസ് ഡ്രൈവർ ഷിംജിത്ത്. പി എന്നിവരടങ്ങുന്ന സംഘമാണ് ദൗത്യത്തിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.