താനൂര്‍: ചായയിൽ മധുരം കുറഞ്ഞുവെന്നാരോപിച്ച് ഹോട്ടല്‍ വ്യാപാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഭവം നടന്നത് ഇന്ന് പുലർച്ചെ മലപ്പുറം താനൂരിലാണ്. വാഴക്കാത്തെരുവ് അങ്ങാടിയിലെ ടിഎ റസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. പ്രതിയായ തങ്ങള്‍ കുഞ്ഞിമാക്കാനകത്ത് സുബൈറിനെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ പ്രതിഷേധിച്ച് താനൂരില്‍ ഉച്ചവരെ വ്യാപാരികൾ ഹര്‍ത്താല്‍ ആചരിച്ചു.
Also Read: Crime News: വിദ്യാര്‍ത്ഥിനിയെ യുവാവ് കോളേജ് കാമ്പസില്‍ കയറി കുത്തിക്കൊന്നു; ശേഷം ആത്മഹത്യാശ്രമം
ചായ കുടിക്കാന്‍ ഹോട്ടലില്‍ എത്തിയ സുബൈര്‍ ചായയില്‍ മധുരം കുറവാണെന്നും പറഞ്ഞ് ഹോട്ടലിൽ ബഹളം വച്ചു. ശേഷം ഹോട്ടലിൽ നിന്നും പോയ ഇയാൾ ശേഷം കത്തിയുമായെത്തി ഹോട്ടലുടമയായ മനാഫിനെ കുത്തുകയായിരുന്നു. മനാഫിന്റെ വയറിനാണ് ഗുരുതരമായി കുത്തേറ്റത്. ഉടൻതന്നെ മനാഫിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലും അവിടെ നിന്നും മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും ശേഷം ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Also Read: വിവാഹമണ്ഡപത്തിൽ വച്ച് വരൻ ഭാര്യാസഹോദരിയോട് ചെയ്തത്..! വീഡിയോ വൈറൽ
വിദ്യാര്‍ത്ഥിനിയെ യുവാവ് കോളേജ് കാമ്പസില്‍ കയറി കുത്തിക്കൊന്നു; ശേഷം ആത്മഹത്യാശ്രമം
വിദ്യാര്‍ഥിനിയെ യുവാവ് കോളേജ് കാമ്പസില്‍ കയറി കുത്തിക്കൊന്നു. സംഭവം നടന്നത് ബെംഗളൂരിലെ പ്രമുഖ സ്വകാര്യ കോളേജായ പ്രസിഡന്‍സിൽ. കൊല്ലപ്പെട്ടത് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ലയസ്മിതയാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് കോളേജ് കാമ്പസിനെ നടുക്കികൊണ്ട് ക്രൂര കൊലപാതകം നടന്നത്. മറ്റൊരു കോളേജിലെ വിദ്യാര്‍ത്ഥിയായ പവന്‍ കല്യാണ്‍ ആണ് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത്.
Also Read: സൂര്യൻ മകര രാശിയിലേക്ക്; ഈ 4 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!
പെൺകുട്ടിയെ കുത്തിക്കൊന്ന ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയ അതെ കത്തികൊണ്ട് യുവാവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പവന്‍ ഇപ്പോൾ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് യുവാവ് ലയസ്മിതയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണവും ഇതുവരെയില്ല. എന്നാൽ യുവാവ് പെണ്‍കുട്ടിക്ക് പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...