വാഹന പരിശോധനയ്ക്കിടെ വനിതാ എസ്‌ഐയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ!

വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തി വനിതാ എസ്‌ഐയെ കടന്നു പിടിച്ച യുവാവിനെ പിടികൂടി.  ഇയാളെ വനിതാ എസ്‌ഐ തന്നെ ജീപ്പിൽ പിന്തുടർന്നാണ് സാഹസികമായി പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 5, 2022, 01:48 PM IST
  • വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തി വനിതാ എസ്‌ഐയെ കടന്നു പിടിച്ച യുവാവിനെ പിടികൂടി
  • പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് സ്വദേശി ഷെറിലിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്
വാഹന പരിശോധനയ്ക്കിടെ വനിതാ എസ്‌ഐയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ!

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തി വനിതാ എസ്‌ഐയെ കടന്നു പിടിച്ച യുവാവിനെ പിടികൂടി.  ഇയാളെ വനിതാ എസ്‌ഐ തന്നെ ജീപ്പിൽ പിന്തുടർന്നാണ് സാഹസികമായി പിടികൂടിയത്. 

Also Read: Rape | പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ; കുട്ടി ​ഗർഭിണിയാണെന്ന് അറിഞ്ഞത് ചികിത്സയ്ക്കെത്തിയപ്പോൾ

പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് സ്വദേശി ഷെറിലിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിന് ആസ്പദമായ സംഭവം നടന്നത് വ്യാഴാഴ്ച ആയിരുന്നു.  വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മാവൂർ റോഡിൽ വെള്ളിപറമ്പ് ആറാം മൈലിനു സമീപമായിരുന്നു സംഭവം.  

വാഹനപരിശോധന നടത്താനായി റോഡരികിൽ നിന്ന വനിതാ എസ്ഐയെയാണ് ഷെറിൽ കടന്നുപിടിച്ചത്. റോഡിൽ പൊലീസ് സംഘം നിൽക്കുന്നത് കണ്ട യുവാവ് ബൈക്ക് പതുക്കെ ഓടിച്ച് വനിതാ എസ്ഐയുടെ അടുത്തെത്തി കടന്നുപിടിക്കുകയായിരുന്നു. ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വനിത എസ്ഐ ജീപ്പിൽ പിന്തുടർന്ന് ഒരു കിലോമീറ്ററിനപ്പുറം വെച്ച് ഷെറിലിനെ പിടികൂടുകയായിരുന്നു.

Also Read: U19 World Cup Final IND vs ENG: കപ്പടിക്കാൻ കൗമാരപ്പട; അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും 

 

പൊലീസ് ജീപ്പ് ബൈക്കിന് കുറുകെ നിർത്തിയാണ് ഇയാളെ പിടികൂടിയത്.  മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിച്ച ഷെറിലിനെ 
മെഡിക്കല്‍ കോളജ് സിഐ എം.എല്‍.ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു.  കോടതിയില്‍ ഹാജരാക്കിയ ഷെറിലിനെ റിമാന്‍ഡ് ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News